Friday September 21st, 2018 - 12:01:am
topbanner
Breaking News

വടകരയില്‍ ആറുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

rajani v
വടകരയില്‍ ആറുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: വടകരയില്‍ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍. കുട്ടിയുടെ മൊഴി അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവള്ളൂര്‍ ചാനിയം കടവിനടുത്തെ യുപി സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണ് പീഡനത്തിനിരയായത്.

വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ തിരുവള്ളൂരിലെ ഒരു ഡോക്ടറുടെ അടുത്ത് എത്തിക്കുകയായിരുന്നു.ഈ ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് .

വടകര ജില്ലാ ആശുപത്രി അധികൃതരാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പോലീസില്‍ വിവരം അറിയിച്ചത് .ബന്ധുവായ ഇരുപതുകാരനായ യുവാവാണ് കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. അപ്പുവെന്ന് വിളിക്കുന്ന ഇയാള്‍ ഇപ്പോള്‍ വടകര പോലീസ് കസ്സ്റ്റഡിയിലാണ്. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.

 

Read more topics: vadakara, rape, case
English summary
vadakara rape case
topbanner

More News from this section

Subscribe by Email