Friday February 22nd, 2019 - 3:59:pm
topbanner

മൊബൈൽ ഷോപ്പിൽ നിന്നും കാണാതായ ഭർതൃമതിയും യുവാവും പിടിയിൽ

NewsDesk
മൊബൈൽ ഷോപ്പിൽ നിന്നും കാണാതായ ഭർതൃമതിയും യുവാവും പിടിയിൽ

വടകര: ഓർക്കാട്ടേരി ഐഡിയ മൊബൈൽ ഔട്ട്ലറ്റിൽ ജോലി ചെയ്യുന്ന പ്രവീണയെയും ഔട്ട്‌ലെറ്റ് ഉടമ അംജാസും പോലീസ് പിടിയിൽ. വടകര സി ഐയുടെയും എടച്ചേരി എസ് ഐ യുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.

കോഴിക്കോട് നഗരത്തിലെ ഒരു വാടക വീട്ടില്‍ നിന്നാണ് ഇവർ പിടിയിലായത്. ശനിയാഴ്ച അര്‍ദ്ധ രാത്രി കസ്റ്റടിയില്‍ എടുത്ത ഇവരെ ഞായറായ്ച്ച പുലര്‍ച്ചെ വടകര സി ഐ ഓഫീസില്‍ എത്തിച്ചു .  ഇരുവരെയും വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് എസ് ഐ പ്രദീപ് കുമാർ കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. അന്വേഷണത്തെ വഴിതെറ്റിക്കാൻ ഇരുവരെയും പാലക്കാട് കണ്ടെത്തി തൃശൂരില്‍ കണ്ടെത്തി എന്ന എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

നവംബര്‍ 17നാണ് ഓർക്കാട്ടേരി മൊബൈൽ ഔട്ട്ലറ്റിൽ ജോലി നോക്കുന്ന പ്രവീണയെ കാണാതായത്. തുടർന്ന് യുവതിയുടെ അച്ഛൻ എടച്ചേരി പോലീസിൽ പരാതി രജിസ്റ്റർ ചെയ്തത് പ്രകാരം പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ഇന്നലെ പിടിയിലായത്. ഓർക്കാട്ടേരി ഒഞ്ചിയം സ്വദേശി ഷാജിയുടെ ഭാര്യയാണ് പ്രവീണ. തലശ്ശേരി ചൊക്ലി സ്വ​ദേശിയാണ് പ്രവീണ. ഭർത്താവ് ഷാജി കുവൈറ്റിൽ ജോലി ചെയ്യകയാണ് ഏഴു വയസ്സുള്ള ഒരു മകളുമുണ്ട്.

Viral News

Read more topics: vadakara, missing,
English summary
vadakara orkateri missing praveena
topbanner

More News from this section

Subscribe by Email