Saturday February 23rd, 2019 - 4:43:pm
topbanner

വടകരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

rajani v
വടകരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

വടകര: വടകരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെ നാലിനായിരുന്നു അപകടം. കോട്ടയത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ബസിന്റെ ഒരുവശം മുഴുവന്‍ തകര്‍ന്ന നിലയിലാണ്.ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് ബസ് ഇടിച്ചത്. ലോറി ഡ്രൈവര്‍ അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപെട്ടു.

Viral News

Read more topics: vadakara, ksrtc bus, accident
English summary
vadakara ksrtc bus accident
topbanner

More News from this section

Subscribe by Email