Tuesday March 26th, 2019 - 7:56:am
topbanner
topbanner

വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന് വധഭീഷണി

RA
വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന് വധഭീഷണി

വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ പി ജയരാജന് വധഭീഷണി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഫോണിൽ വന്ന ഇന്റര്‍നെറ്റ് കോളിലൂടെയാണ് വധഭീഷണി എത്തിയത്.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് +72430537 എന്ന ഇന്റര്‍നെറ്റ് നമ്പറില്‍ നിന്ന് വധഭീഷണി എത്തിയത്.

തെരഞ്ഞെടുപ്പിന് മുന്‍പ് ജയരാജനെ വധിക്കുമെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ എന്‍ ഷംസീര്‍ വടകര റൂറല്‍ എസ് പിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

English summary
vadakara candidate p jayarajan vadhabheeshani
topbanner

More News from this section

Subscribe by Email