Sunday September 23rd, 2018 - 5:59:pm
topbanner

സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

NewsDesk
സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വടകര കണ്ണോക്കര സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണോക്കര സ്വദേശി രാജീവനാണ് മരിച്ചത്. ബാങ്കിനു സമീപത്തെ അഴുക്കു ചാലില്‍ രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.

എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. ശരീരത്തില്‍ ചെറിയ രീതിയിലുള്ള പരിക്കുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

Read more topics: vadakara, bank, security, guard
English summary
vadakara bank security guard found dead
topbanner

More News from this section

Subscribe by Email