Thursday June 20th, 2019 - 10:52:am
topbanner
topbanner

തന്നെ ആക്രമിച്ചത് മുൻ പരിചയമില്ലാത്ത മൂന്ന് പേരുടെ സംഘമെന്ന് സി.ഒ.ടി നസീർ

RA
തന്നെ ആക്രമിച്ചത് മുൻ പരിചയമില്ലാത്ത മൂന്ന് പേരുടെ സംഘമെന്ന് സി.ഒ.ടി നസീർ

വടകര: തലശേരിയില്‍ വെച്ച് തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് മൂന്ന് പേരടങ്ങുന്ന സംഘമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ സിഒടി നസീര്‍ പൊലീസിന് മൊഴി നല്‍കി. ഇന്നലെ വെട്ടേറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന നസീര്‍ അപകട നില തരണം ചെയ്തു.

ആക്രമിച്ചത് മുൻപരിചയമില്ലാത്തവരാണെന്നും ഇവരെ ഇനി കണ്ടാല്‍ തിരിച്ചറിയുമെന്നാണ് നസീറിന്‍റെ മൊഴി. കൈക്കും കാലിനും തലയ്ക്ക് പുറകിലും വയറിലും പരിക്കുണ്ട്. നസീര്‍ സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന നൗരിഫ് തലശേരി ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോണ്‍ഗ്രസും ആര്‍എംപിയും കുറ്റപ്പെടുത്തി. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍റെ അറിവോടെയാണ് അക്രമം നടന്നതെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു.

Read more topics: vadakara, attack case, nazeer
English summary
vadakara attack case nazeer
topbanner

More News from this section

Subscribe by Email