Wednesday December 19th, 2018 - 4:58:am
topbanner

'വായമൂടെടാ പിസി' എന്ന ഹാഷ്ടാഗില്‍ പിസി ജോര്‍ജ്ജിനെതിരെ സോഷ്യല്‍ മീഡിയ

NewsDesk
'വായമൂടെടാ പിസി' എന്ന ഹാഷ്ടാഗില്‍ പിസി ജോര്‍ജ്ജിനെതിരെ സോഷ്യല്‍ മീഡിയ

'വായമൂടെടാ പിസി' എന്ന ഹാഷ്ടാഗില്‍ പൂഞ്ഞാര്‍ എംഎല്‍എ എംഎല്‍എ പിസി ജോര്‍ജ്ജിനെതിരെ സോഷ്യല്‍ മീഡിയയിലുടെ വിമര്‍ശന പ്രവാഹം. ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്ജ് എംഎല്‍എ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് സോഷ്യല്‍മീഡിയ 'വായമൂടെടാ പിസി' ഹാഷ്ടാഗ് ക്യാംപയിന്‍ രൂപം കൊണ്ടിരിക്കുന്നത്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലും പി കെ ശശി വിവാദത്തിലുമെല്ലാം സ്ത്രീകളെ മോശമായി പരാമര്‍ശിച്ചുകൊണ്ടാണ് പിസി ജോര്‍ജ്ജ് സംസാരിച്ചിരുന്നത്.

പി സി ജോര്‍ജ്ജ് എംഎല്‍എയുടെ തുടര്‍ച്ചയായ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പല പ്രമുഖരും ഹാഷ്ടാഗ് ക്യാംപയിനിലൂടെ പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. പ്രമുഖ നടി സജിത മഠത്തില്‍ വളരെ കടുത്ത ഭാഷയിലുളള പരാമര്‍ശവുമായാണ് ക്യാംപയിനില്‍ പങ്കുചേര്‍ന്നിരിക്കുന്നത്.

ആ കക്കൂസു വായയുടെ ദുര്‍ഗന്ധം അല്പമെങ്കിലും ശമിപ്പിക്കാന്‍ ഇതിനായെങ്കില്‍ എനിക്ക് സന്തോഷമായി എന്നു പറഞ്ഞാണ് സജിത മഠത്തില്‍ പറഞ്ഞുതുടങ്ങുന്നത്. പിന്നെ വായയും നാക്കും വാക്കും നഷ്ടപ്പെട്ടവര്‍ക്ക്, മനപൂര്‍വ്വം പൊത്തി പിടിച്ചവര്‍ക്ക് ഈ അവസരത്തില്‍ എല്ലാ വിധ ആശംസകളും നേര്‍ന്ന് നിര്‍ത്തുകയും ചെയ്യുന്നു. ഈ ക്യാംപയിന് സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

English summary
vaayaMoodeda PC campaign social media
topbanner

More News from this section

Subscribe by Email