topbanner
Sunday February 18th, 2018 - 4:25:am
topbanner
Breaking News

നിങ്ങള്‍ തോല്‍പ്പിച്ചോളൂ,, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം ; സിപിഐഎമ്മിനോട് വി ടി ബല്‍റാം

suji
നിങ്ങള്‍ തോല്‍പ്പിച്ചോളൂ,, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്വം കാണിക്കണം ; സിപിഐഎമ്മിനോട് വി ടി ബല്‍റാം

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം നടന്നതോടെ ശക്തമായ വിമര്‍ശനവുമായി വി ടി ബല്‍റാം. ഇതിനെല്ലാം പ്രധാന ഉത്തരവാദികള്‍ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സിപിഐഎമ്മും ബിജെപിയുമാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ ക്രസമാധാനച്ചുമതലയുള്ള സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭീകരവാദികളേപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും എംഎല്‍എ പറയുന്നു.

'കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല, 'നിങ്ങള്‍ വേണമെങ്കില്‍ തോല്‍പ്പിച്ചോളൂ, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം' എന്നാണ് നിയമവാഴ്ചയില്‍ പ്രതീക്ഷയുള്ള ഒരു ആധുനിക സമൂഹത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസക്കാരായ കമ്മ്യൂണിസ്റ്റുകളോട് പറയാനുള്ളത്. എന്നാല്‍ ജനാധിപത്യപരമായി തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന ഭീരുത്വമാണ് നിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്.

ഇന്നലെ രാത്രിയോടു കൂടിയാണ് ശുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

 

Read more topics: v t balram, bjp, congress
English summary
v t balram criticise cpm in kannur murder
topbanner

More News from this section

Subscribe by Email