Thursday September 20th, 2018 - 4:36:pm
topbanner
Breaking News

വിഴിഞ്ഞം കരാര്‍: സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ അന്വേഷണം ദേശീയ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് വി.എസ്

Jikku Joseph
വിഴിഞ്ഞം കരാര്‍: സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ അന്വേഷണം ദേശീയ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് വി.എസ്

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ മാറ്റം വരുത്തണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. വിഴിഞ്ഞം കരാറിനെ കുറിച്ചുള്ള ജുഡീഷല്‍ അന്വേഷണം നീക്കം സ്വാഗതാര്‍ഹമാണെന്നും സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ അന്വേഷണം ദേശീയ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം കരാറിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതിന് പിറകേയാണ് വി.എസിന്റെ പുതിയ ആവശ്യം. വിഴിഞ്ഞം കരാറില്‍ സംസ്ഥാനത്തിനു കനത്ത നഷ്ടമുണ്ടായെന്നു സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാനത്തിനു കാര്യമായ നേട്ടമുണ്ടാകില്ല, കരാര്‍ ഏറ്റെടുത്തിരിക്കുന്ന അദാനി ഗ്രൂപ്പിനു വന്‍ സാമ്പത്തിക നേട്ടം സമ്മാനിക്കുകയാണു നിലവിലെ കരാര്‍ തുടങ്ങിയ ആക്ഷേപങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

English summary
v.s achuthanandan statement on vizhinjam issues
topbanner

More News from this section

Subscribe by Email