Thursday November 15th, 2018 - 1:27:am
topbanner

കെ.എം മാണി പിന്തുണച്ചില്ലെങ്കിലും ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയിക്കുമെന്ന് വി.എസ്

Jikku Joseph
കെ.എം മാണി പിന്തുണച്ചില്ലെങ്കിലും ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയിക്കുമെന്ന് വി.എസ്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം മാണി പിന്തുണച്ചില്ലെങ്കിലും ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയിക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍. തിരരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും വി.എസ് പറഞ്ഞു.

എല്‍.ഡി.എഫ് ഭരണം മികച്ചതാണെന്ന് വിശ്വസിക്കുന്നവരാണ് ചെങ്ങന്നൂരുകാര്‍. മികച്ച ഭൂരിപക്ഷത്തില്‍ സജി ചെറിയാന്‍ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മാഹിയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വി.എസ് പ്രതികരിച്ചില്ല. ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ എന്തിനാണ് ചോദിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു.

ചെങ്ങന്നൂരിലെത്തുന്ന വിഎസ് മൂന്ന് ദിവസം സ്ഥലത്ത് ക്യാംപ് ചെയ്താണ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നത്. ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും കണക്കിന് വിമര്‍ശിച്ചാണ് വിഎസിന്റെ പ്രസംഗം. ബി.ജെ.പിയും കോണ്‍ഗ്രസും ചെങ്ങന്നൂരില്‍ വെയിലുകൊള്ളാന്‍ നില്‍ക്കണ്ടെന്നും വിജയം സജി ചെറിയാന്റേത് മാത്രമായിരിക്കുമെന്നും വിഎസ് പറഞ്ഞു.

English summary
v.s achuthanandan statement on chengannur by-election
topbanner

More News from this section

Subscribe by Email