Saturday February 23rd, 2019 - 4:37:pm
topbanner

പിണറായി സര്‍ക്കാര്‍ ആദ്യ ഇംഎംഎസ് സര്‍ക്കാരിനെ പോലെ; വാനോളം പുകഴ്ത്തി വിഎസ്

NewsDesk
പിണറായി സര്‍ക്കാര്‍ ആദ്യ ഇംഎംഎസ് സര്‍ക്കാരിനെ പോലെ; വാനോളം പുകഴ്ത്തി വിഎസ്

ആലപ്പുഴ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിനെ വാനോളം പുകഴ്ത്തി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.

പിണറായി സര്‍ക്കാര്‍ 1957 ലെ ഇഎംഎസ് സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നതാണെന്ന് വി.എസ്. പറയുന്നു. പുന്നപ്ര വയലാര്‍ സമരത്തിന്റെ എഴുപതാം വാര്‍ഷിക ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടയിലാണ് വിഎസ്സിന്റെ പരാമര്‍ശം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭവനരഹിതരില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള പദ്ധതി '57 ലെ സര്‍ക്കാരിന്റെ നടപടി ഓര്‍മിപ്പിക്കുന്നതാണ്. ഇതിനെയെല്ലാം അട്ടിമറിക്കാനാണു പ്രതിപക്ഷം സമരാഭാസങ്ങള്‍ നടത്തുന്നതെന്നും യുഡിഎഫിന്റെ ഇത്തരം സമരാഭാസങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടിപിക്കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നീക്കം

എല്‍സിഡി സ്‌ക്രീനുമായി വിവാഹ ക്ഷണക്കത്ത്; ജയിലില്‍ കിടന്ന മുന്‍ ബിജെപി മന്ത്രി വീണ്ടും വിവാദത്തില്‍

Viral News

English summary
v s achuthanandan praise pinarayi vijayan govt
topbanner

More News from this section

Subscribe by Email