Wednesday November 21st, 2018 - 11:39:pm
topbanner

പോലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ല: വി.എസ്

sadu prakash
പോലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ല: വി.എസ്

തിരുവനന്തപുരം: പോലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങള്‍ വിഴിഞ്ഞത്തും മറ്റിടങ്ങളിലും നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.

വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളു എന്ന നിലപാട് പുനഃപരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കോഴിക്കോട് മുക്കത്ത് ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിക്കെതിരെ സമരം നടത്തിയവര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയ പശ്ചാത്തലത്തിലാണ് വി.എസിന്റെ പ്രസ്താവന.

 

 

English summary
v s achuthanandan criticize goverment
topbanner

More News from this section

Subscribe by Email