Tuesday November 13th, 2018 - 1:39:am
topbanner

അമ്മ ഭാരവാഹികളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണം: വി.എസ് അച്യുതാനന്ദന്‍

sadu prakash
അമ്മ ഭാരവാഹികളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണം: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: താരസംഘനടയായ അമ്മയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. അമ്മയിലെ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണം. അമ്മ എന്ന സംഘടന നടനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഒരു സ്ത്രീയുടെ മാനത്തിന് വില പറയുന്ന മാഫിയാ സംഘടനകള്‍ കലാമേഖലയില്‍ ആവശ്യമില്ലെന്നും ജനപ്രതിനിധികളടക്കമുള്ള നേതൃത്വം ആത്മപരിശോധന നടത്തണമെന്നും വിഎസ് പറഞ്ഞു. സിനിമാ മേഖലയില്‍ ഉണ്ടെന്ന് പറയുന്ന ലഹരി വ്യവസായത്തെ കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: v s achuthanandan, criticize, amma
English summary
v s achuthanandan criticize amma
topbanner

More News from this section

Subscribe by Email