Monday May 21st, 2018 - 12:39:pm
topbanner

തോമസ് ചാണ്ടിയ്ക്കും അന്‍വറിനും എതിരെയുള്ള ഭൂമി കൈയ്യേറ്റം അന്വേഷിക്കണം: വി.എസ്

sadu prakash
തോമസ് ചാണ്ടിയ്ക്കും അന്‍വറിനും എതിരെയുള്ള ഭൂമി കൈയ്യേറ്റം അന്വേഷിക്കണം: വി.എസ്

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെയും ഉയര്‍ന്നിരിക്കുന്ന ഭൂമി കൈയ്യേറ്റ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ഭരണപരിഷ്‌കരണ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇരുവര്‍ക്കെതിരെയുമുള്ള ആരോപണങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ഒരു സെന്റ് ഭൂമി കൈയേറിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനം മാത്രമല്ല എം.എല്‍.എ സ്ഥാനവും രാജിവച്ച് വീട്ടിലിരിക്കാമെന്ന് തോമസ് ചാണ്ടി പറഞ്ഞു. 180 കോടിയുടെ നിക്ഷേപമുള്ള പദ്ധതിയാണ് ലേക്ക് പാലസ്. ഹോട്ടല്‍ മുറിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഈ ആരോപണങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. 50 കോടി നഷ്ടത്തിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. എന്നാലും എല്ലാ മാസവും ഒന്നാം തീയതി ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങള്‍ അന്‍വറും നിഷേധിച്ചു. തന്നെ വ്യക്തിഹത്യ നടത്താനും വേട്ടയാടാനും ചിലര്‍ നിരന്തരം ശ്രമിക്കുകയാണെന്ന് അന്‍വര്‍പറഞ്ഞു. ആര്യാടന്‍ മുഹമ്മദിന്റെ ബിനാമിയാണ് തനിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

English summary
v s achuthanandan against thomas chandi and p v anwar

More News from this section

Subscribe by Email