Monday November 19th, 2018 - 3:49:pm
topbanner

സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ക്കുകയാണെന്ന് വി എസ് അച്യുതാനന്ദന്‍

suji
സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ക്കുകയാണെന്ന് വി എസ് അച്യുതാനന്ദന്‍

സംസ്ഥാനസര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ക്കുകയാണെന്നും ബിജെപി കോണ്‍ഗ്രസിന്റെ ബി ടീമായി മാറിയെന്നും വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു.'കോണ്‍ഗ്രസ് അതിന്റെ ഏറ്റവും ദുര്‍ബലാവസ്ഥയില്‍ ആണിന്നുള്ളത്. മതനിരപേക്ഷതയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും പാരമ്പര്യമുള്ള കോണ്‍ഗ്രസില്‍ നിന്നും ഹിന്ദു വര്‍ഗീയ കക്ഷിയായ ബിജെപിയിലേക്ക് നേതാക്കളടക്കം ഒഴുകുകയാണ്. മൃദുഹിന്ദുത്വ സമീപനം കൊണ്ട് കോണ്‍ഗ്രസ് ഗതിപിടിക്കില്ല'' വി.എസ് പറഞ്ഞു.

''ശബരിമല വിഷയം ആദ്യം എല്ലാവരും പിന്തുണച്ചതാണ്.എന്നാല്‍ ഒരു കലക്ക് കലക്കിയാല്‍ പത്ത് വോട്ട് നേടാം എന്ന വക്രബുദ്ധിയുടെ അടിസ്ഥാനത്തില്‍ ബിജെപി മലക്കം മറിഞ്ഞതോടെ കോണ്‍ഗ്രസും പിന്നലെ പോയതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ആചാരലംഘനമാണ് ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ട. അത് നടന്ന മണ്ണില്‍ നിന്ന് ആചാരം മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറയാന്‍ രമേശ് ചെന്നിത്തലയ്ക്ക് നാണമില്ലേ? ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങള്‍ നടത്തിയത് കോണ്‍ഗ്രസായിരുന്നു എന്ന് ഇപ്പോഴത്തെ കെപിസിസിക്കാര്‍ക്ക് അറിയാമോ?' വി.എസ് ചോദിച്ചു.

 

 

English summary
v s achutanandan comments in sabarimala issue
topbanner

More News from this section

Subscribe by Email