Thursday March 21st, 2019 - 7:19:am
topbanner
topbanner

വി മുരളീധരന്റെ സത്യവാങ്മൂലത്തില്‍ പിഴവ് ; വ്യാജ പ്രചരണം മാത്രമെന്ന് ബിജെപി

suji
വി മുരളീധരന്റെ സത്യവാങ്മൂലത്തില്‍ പിഴവ് ; വ്യാജ പ്രചരണം മാത്രമെന്ന് ബിജെപി

രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിഴവ്. ആദായ നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തെറ്റായി രേഖപ്പെടുത്തിയത്. വി മുരളീധരന് എതിരെ ചിലര്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് ബിജെപി പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ മത്സരിക്കുന്നത്.

2016ല്‍ കഴക്കൂട്ടത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ മുരളീധരന്‍ ആദായനികുതി അടച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2004-05 സാമ്പത്തിക വര്‍ഷത്തില്‍ 397558 രൂപ നികുതി അടച്ചിട്ടുണ്ട്. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം ഹാജരാക്കിയ സത്യവാങ് മൂലത്തില്‍ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് രേഖപ്പെടുത്തിയത്. വിവരങ്ങള്‍ മറച്ചുവച്ചെന്ന പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യമെങ്കില്‍ പത്രിക തള്ളാം.

എന്നാല്‍ 2004ല്‍ നികുതി അടച്ചത് നെഹ്രു യുവകേന്ദ്രയുടെ ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ വരുമാനം ഉണ്ടായിരുന്നത് കൊണ്ടാണെന്നും ഇപ്പോള്‍ നികുതി റിട്ടേണ്‍ കൊടുക്കേണ്ട കാര്യമില്ലെന്നും ബിജെപി പറയുന്നു.മുരളീധരന്റെ പത്രിക സ്വീകരിച്ചെന്നും വെറുതെ വിവാദം സൃഷ്ടിക്കണ്ടെന്നും രഘുനാഥ് പറഞ്ഞു.

Viral News

English summary
v muralidharan rajyasabha nomination mistake
topbanner

More News from this section

Subscribe by Email