topbanner
Saturday November 25th, 2017 - 3:27:am
topbanner
Breaking News

എം.സി ജോസഫൈന് എതിരെയുള്ള വധഭീഷണി: പ്രത്യേക അന്വേഷണ സംഘത്തെ വയ്ക്കണമെന്ന് വി.എസ്

sadu prakash
എം.സി ജോസഫൈന് എതിരെയുള്ള വധഭീഷണി: പ്രത്യേക അന്വേഷണ സംഘത്തെ വയ്ക്കണമെന്ന് വി.എസ്

തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെയുള്ള വധഭീഷണി പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. സംഭവം വളരെ ഗുരുതരമാണെന്നും ഇതിന് പിന്നിലെ വ്യക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി.എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്മിഷന്‍ ചെയര്‍മാനെതിരെ നിരന്തരം ഭീഷണി സന്ദേശങ്ങളും മനുഷ്യവിസര്‍ജ്യമടക്കമുള്ള പാഴ്‌സലുകളും അയക്കുന്നത് ഗൗരവമായി എടുക്കണം. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തുക എന്ന ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ വനിതാ കമ്മിഷന് കഴിയാതെ വരുന്നത് ഒരുതരത്തിലും വച്ചു പൊറുപ്പിക്കാനാവില്ലെന്നും വി.എസ് പറഞ്ഞു.

English summary
v s achuthanadan demands special investigation team to women commision chairperson's thretens case
topbanner topbanner

More News from this section

Subscribe by Email