ന്യൂഡല്‍ഹി: ഫേസബുക്കിലൂടെ പരിചയപ്പെട്ടശേഷം ഇന്ത്യയിലെത്തിച്ച് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഉസ്ബെക്കിസ്ഥാന് സ്വദേശിയായ യുവതിയാണ് ദില്ലി പോലീസില്‍ പരാതി നല്‍കിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സംഭവത്തില്‍ അല്‍ത്താഫ് എന്ന രാജയെ പോലീസ് തിരയുകയാണ്. പെണ്‍വാണിഭ സംഘത്തിലെ അംഗമായ അല്‍ത്താഫ് യുവതിയെ ഇന്ത്യയിലെത്തിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിച്ചുവരികയായിരുന്നു. അല്‍ത്താഫിന്റെ സഹായിയായ ഒരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഉസ്ബക്ക് യുവതിയെ കഴിഞ്ഞ മെയില്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് വിവാഹാലോചന നടത്തി ഇന്ത്യയിലെത്തിച്ചു. ഇവിടെയെത്തിയ യുവതിയെ മഹിപാല്‍പൂരിലെ ഒരു ഹോട്ടല്‍മുറിയില്‍ കൊണ്ടുപോയി വിവാഹ വാഗ്ദാനം മുന്നില്‍ വെച്ച് പല തവണ ബലാത്സംഗം ചെയ്തതായി ഇവര്‍ പറഞ്ഞു.
മുറിയില്‍ താമസിക്കന്നതിനിടയില് പല തവണ പെണ്‍കുട്ടിയുടെ അശ്ളീല രംഗം ക്യാമറയില്‍ പകര്‍ത്തിയ യുവാവ് പിന്നീട് യഥാര്‍ത്ഥ ഭാര്യയെന്ന് പറഞ്ഞ് അഞ്ജലി എന്നൊരു യുവതിയെ പരിചയപ്പെടുത്തുകയും രാജ്യം വിട്ടുപോകാന്‍ ശ്രമിച്ചാല്‍ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് പാസ്പോര്‍ട്ടും പണവും പിടിച്ചെടുത്ത ശേഷം വേശ്യാവൃത്തിക്ക് ഉപയോഗിച്ചു. ഹോട്ടല്‍ റൂമില്‍ പാര്‍പ്പിച്ച് ഇടപാടുകാരെ മുറിയിലേക്ക് വിടുകയും അവരെ തൃപ്തിപ്പെടുത്താന്‍ തന്നോടു പറയുകയുമായിരുന്നു.
ശനിയാഴ്ച തന്നെ സമീപിച്ച ഒരു സുഹൃത്തിന്റെ സഹായത്തോടെ രക്ഷപ്പെട്ട യുവതി അതിന് ശേഷം വസന്ത്കുഞ്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മനുഷ്യക്കടത്തിന് കേസെടുത്ത പോലീസ് അഞ്ജലിയെ അറസ്റ്റ് ചെയ്യുകയും അല്‍ത്താഫിന് വേണ്ടി തെരച്ചില്‍ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അല്ത്താഫെന്നാണ് പോലീസ് നല്കുന്ന വിവരം.
ഹൈടെക് അഴിമതി; തെളിവില്ലാതെയും അഴിമതി നടത്താമെന്ന് നേതാക്കള്‍ തെളിയിച്ചതായി ശ്രീനിവാ