Wednesday November 14th, 2018 - 12:26:pm
topbanner

ഉത്തരകേരളത്തിൽ ഇനി ചിലമ്പൊലിക്കാലം

RAsh
ഉത്തരകേരളത്തിൽ ഇനി ചിലമ്പൊലിക്കാലം

കണ്ണൂർ: കൊളച്ചേരി ചാത്തമ്പളളികാവിൽ ദൈവങ്ങളുടെ നിറപുത്തരിക്ക് ഇന്ന് തുടക്കമാവുന്നതോടെ ഉത്തരകേരളത്തിലെ തെയ്യാട്ടപ്പടി തുറക്കും. പത്താമുദയപുലരിയിൽ പുത്തരിയൂട്ടിനായി വിളക്കുകൾ തെളിഞ്ഞാൽ പിന്നെ കാവുകളിൽ ചിലമ്പൊലിക്കാലം. ചൂട്ടിൻെറ നേർത്ത വെളിച്ചത്തിൽ ചെണ്ടമേളം മുറുകുന്ന കാലത്ത് ഉരിയാട്ട് കേൾക്കാൻ പുരുഷാരം കാവുകൾ വലംവെയ്ക്കും.

എൻെറ പൈതങ്ങളേ എന്ന ഒരൊറ്റ വിളിയിൽ ഭക്തനും കോലവും സങ്കടങ്ങളുടെ കെട്ട് അഴിക്കാൻ തുടങ്ങുകയായി.പൊട്ടൻതെയ്യത്തിൻെറ അരുളപ്പാടു കേട്ടു പുതുതലമുറ പോലും ദേവൻമാരെയും ഭഗവതിമാരെയും മൺമറഞ്ഞ കാരണവരെയും വീരശൂരപരാക്രമികളെയും മനസ്സിൽ ആവാഹിച്ചു പോരുന്ന അനുഷ്ഠാനമാണ് തെയ്യമെന്ന കല.

കോലക്കാരനും കുടുംബങ്ങൾക്കും ഇനി കാവോട്ടമാണ്.മനയോലയും ചായിലൃവും അരിച്ചാന്തും അരിമഷിയും നിറഞ്ഞ ചമയവും ,വരവിളിയും പൊലിച്ചുപാട്ടും ഉറച്ചിലും തോററത്തിൻെറ ഭാഗമായി ചേരുന്ന ഇടവേളയ്ക്ക് വാദൃമായി ചെണ്ടയും മറ്റു താളങ്ങൾ കൂടി നിറഞ്ഞതാണ് കളിയാട്ടം.കണ്ണൂർ ജില്ലയിലെ കൊളച്ചേരി ചാത്തമ്പളളി കാവിൽ ഇന്ന് വൈകുന്നേരം അഞ്ചിന് ഇളംങ്കോലം,തുടർന്ന് വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം, തോററം.നാളെ പുലർച്ചെ 3.30ന് വിഷകണ്ഠൻ തെയ്യം.

തുടർന്ന് ഗുളികൻ, എളെളടുത്ത് ഭഗവതി, വലിയതമ്പുരാട്ടി എന്നീ തെയ്യങ്ങൾ കെട്ടിയാടും.രാവിലെ ഒമ്പതിന് വിഷകണ്ഠൻ തെയ്യം കരുമാരത്തില്ലത്തേക്ക് എഴുന്നള്ളിപ്പ്. രാത്രി എട്ടിന് കളിയാട്ടം സമാപിക്കും.
കാസർകോട് ജില്ലയിലെ കളിയാട്ടാരംഭം നീലേശ്വരം വീരർകാവിലെ കളിയാട്ടത്തോടെയാണ്. മന്ദംപുറത്ത് കാവിൽ നടക്കുന്ന കലശത്തോടെ സമാപനവും.കണ്ണൂർ വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തോടെയാണ് ഉത്തരകേരളത്തിൽ തെയ്യാട്ടപ്പടി അടക്കുന്നത്.

പതിവിനു വിപരീതമായി ഇത്തവണ ചില തറവാട്ട് ക്ഷേത്രങ്ങളിൽ നേർച്ചയുടെ ഭാഗമായി നേരത്തെ തെയ്യം കെട്ടിയാടിയിരുന്നു.നാലരമാസത്തെ വറുതിയുടെ കാലത്ത് നിന്നും ഉള്ള മോചനം കൂടിയാണ് കോലക്കാർക്കും അവരുടെ കുടുംബത്തിനും ഇനിയുള്ള തെയ്യക്കാലം.തെയ്യത്തെ പരസൃമായി പൊതുവേദികളിൽ അവതരിപ്പിച്ചു കൈയടി നേടുന്ന ന്യൂജൻയുഗത്തിൽ കോലത്തിലും കാലത്തിലും ജീവിതം സമർപ്പിച്ചു നീങ്ങുന്ന ഒരു വലിയ സമൂഹത്തെ കാണാതെ പോകരുത്. അരുളപ്പാടു ഒരനുഷ്ഠാനം കൂടിയാണ്. അതിനെ അതിന്റെ വഴിക്ക് വിടുന്നതാണ് അനുഭവം ചൂണ്ടിക്കാണിക്കുന്നത്.

English summary
uthara kerala,chilamboli,kolacheri,kannur,theyyam
topbanner

More News from this section

Subscribe by Email