Monday June 17th, 2019 - 4:37:am
topbanner
topbanner

മെഡിക്കല്‍ ടെസ്റ്റ്; ഗള്‍ഫിലെ ജോലിക്കെന്ന പേരില്‍ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമം

NewsDesk
മെഡിക്കല്‍ ടെസ്റ്റ്; ഗള്‍ഫിലെ ജോലിക്കെന്ന പേരില്‍ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമം

കോട്ടയം: ഗള്‍ഫിലെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ മെഡിക്കല്‍ പരിശോധന ആവശ്യമാണെന്ന് പറഞ്ഞ് നഗ്നചിത്രം പകര്‍ത്താന്‍ ശ്രമിച്ചകേസിലെ പ്രതി ഇപ്പോഴും മറയത്തുതന്നെ.

ഇതുസംബന്ധിച്ച പോലീസ് അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍തപ്പുകയാണ്. കോട്ടയം സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്.

ഗള്‍ഫില്‍ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന യുവതി അവധിക്ക് നാട്ടിലെത്തിയപ്പോള്‍, വിദേശത്തുനിന്നും അജ്ഞാതന്‍ ഫോണ്‍ വിളിച്ച് മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ ഗള്‍ഫില്‍നിന്ന് പോന്നതിനാല്‍ തിരിച്ചുവന്നാല്‍ അറസ്റ്റ് ചെയ്യുമെന്നും അഞ്ച് വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അറിയിച്ചു.

ഇതൊഴിവാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മെഡിക്കല്‍ പരിശോന നടത്താമെന്നും സ്‌കൈപ്പ് വഴി അതിനുള്ള സൗകര്യമൊരുക്കണമെന്നും ഫോണിലൂടെ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് യുവതി സ്‌കൈപ്പിലൂടെ ഫോണ്‍വിളിച്ചയാളുമായി ബന്ധപ്പെട്ടു.

സ്‌കൈപ്പ് സ്‌ക്രീനില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് എന്ന് തെളിഞ്ഞതെന്ന് യുവതി പറയുന്നു. മെഡിക്കല്‍ ക്ലിയറന്‍സ് നല്‍കേണ്ട ഡോക്ടറോട് സംസാരിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഒരാള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ചു. ഇനി പരിശോധനകള്‍ വേണമെന്ന് പറഞ്ഞു. അതിന് സ്വകാര്യതയും നിശബ്ദതയും വേണമെന്നതിനാല്‍ മറ്റുള്ളവര്‍ മുറിയില്‍നിന്ന് പോകണമെന്നും നിര്‍ദേശിച്ചു. യുവതി ഒഴികെയുള്ളവര്‍ പുറത്തുപോയി.

മെഡിക്കല്‍ പരിശോധനകളുടെ ഭാഗമായ ചോദ്യങ്ങള്‍ക്ക് യുവതി മറുപടി നല്‍കി. പരിശോധനകളുടെ ഭാഗമായി മാറിടം കാണിക്കാന്‍ ആവശ്യപ്പെട്ടു. പൂര്‍ണനഗ്നയായി നില്‍ക്കാനും പറഞ്ഞു. സംശയം തോന്നിയ യുവതി മുറിക്കുപുറത്തിറങ്ങി. രണ്ടു തവണകൂടി ഫോണ്‍ വിളിച്ചെങ്കിലും ഭയം കാരണം ആരും എടുത്തില്ല.

ജോലിസ്ഥലത്തുള്ള ആരെങ്കിലുമാണോ ഇതിനു പിന്നിലെന്ന ഭയമുണ്ടായതിനാല്‍ വീട്ടുകാര്‍ യുവതിയെ പിന്നീട് ഗള്‍ഫിലേക്ക് അയച്ചില്ല. അടുത്തദിവസം അച്ഛന്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി. ഫോണ്‍ വന്നത് അമേരിക്കയില്‍നിന്നാണെന്ന് മനസ്സിലായി.

അമേരിക്കയില്‍നിന്ന് ഒരാള്‍ യുവതിയുടെ മാട്രിമോണിയല്‍ സൈറ്റില്‍ സന്ദര്‍ശിച്ചതായി കണ്ടെത്തി. ഇയാള്‍ തന്നെയാകും ഫോണ്‍വിളിക്ക് പിന്നിലെന്നുമാണ് വീട്ടുകാര്‍ സംശയിക്കുന്നത്.

എന്നാല്‍ ഫോണ്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് തേടിയെങ്കിലും നല്‍കാനാവില്ലെന്ന നിലപാടാണ് സേവനദാതാക്കള്‍ സ്വീകരിച്ചത്. ഫോണ്‍ വിളിച്ചെന്ന് സംശയിക്കുന്നയാളും വിവാഹബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ഫോട്ടോ സഹിതമുള്ള വിവരങ്ങളുണ്ടായിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഫോട്ടോ പിന്‍വലിച്ചു. കേരളത്തിലെ ബന്ധുവിന്റെ വിലാസം ഇയാള്‍ നല്‍കിയിരുന്നു.

പോലീസ് അതില്‍ ബന്ധപ്പെട്ടു. അനുവാദമില്ലാതെയാണ് വിവാഹപരസ്യത്തില്‍ തങ്ങളുടെ വിവരങ്ങള്‍ നല്‍കിയതെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. മാത്രവുമല്ല യുവാവിനും ഇതേക്കറിച്ചറിയില്ലെന്നും സുഹൃത്തുക്കള്‍ ആരെങ്കിലും ആയിരിക്കാമെന്നുമാണ് വീട്ടുകാരുടെ നിലപാട്.

വീണ്ടും വീ എസ്സിലേക്ക്

ഭാവന ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നു: പ്രണയത്തിന് അഞ്ചുവയസ്

ഓഫീസില്‍ വെച്ചുള്ള സെക്‌സ് വര്‍ധിച്ചു; നിരോധനം ഏര്‍പ്പെടുത്തി പ്രമുഖ കമ്പനി

ഭര്‍ത്താവ് തന്നെ തൊടാറില്ല; വൈബ്രേറ്റിങ് സെക്‌സ് ടോയ് മോഷ്ടിച്ച വീട്ടമ്മ

 

Read more topics: man, skype, kottayam, girl, medical
English summary
kottayam; unknown man skype cheating call
topbanner

More News from this section

Subscribe by Email