Sunday August 18th, 2019 - 10:27:am
topbanner
topbanner

വോട്ടിന് നോട്ട് വിതരണം ചെയ്യാന്‍ സിപിഎം ഇവന്റ് മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി

RA
വോട്ടിന് നോട്ട് വിതരണം ചെയ്യാന്‍ സിപിഎം ഇവന്റ് മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി സിപിഎം ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏല്പിച്ച്‌ വോട്ടിന് നോട്ട് വിതരണം ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഉമ്മന്‍ചാണ്ടി. ഇതിനെതിരേ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കണ്‍വീനറും ജില്ലാ വരണാധികാരി, പൊലീസ്, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവര്‍ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

പാര്‍ട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്റ് മാനേജുമെന്റുകാര്‍ പണം വിതരണം ചെയ്യുകയുമാണ് നടക്കുന്നത്. പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടര്‍മാരെ പണം കൊടുത്തും മറ്റും സ്വാധീനിക്കാന്‍ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെവരെ സിപിഎം രംഗത്തിറക്കുന്നത് അവരുടെ പരാജയഭീതി കൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

English summary
ummenchandy critized cpm complaint
topbanner

More News from this section

Subscribe by Email