topbanner
Tuesday January 23rd, 2018 - 9:33:am
topbanner

ഉത്സവം 2018 സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരിൽ

Neethu
ഉത്സവം 2018 സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കണ്ണൂരിൽ

കണ്ണൂർ: സംസ്ഥാനത്തെ പരമ്പരാഗത നാടോടി അനുഷ്ഠാന കലകളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2018ന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് ആറ് മണിക്ക് കണ്ണൂർ ടൗൺ സ്‌ക്വയറിൽ ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.

തുറമുഖ പുരാവസ്തു വകുപ്പ് രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. കണ്ണൂർ കോർപറേഷൻ മേയർ ഇ.പി ലത, പി.കെ ശ്രീമതി ടീച്ചർ എം.പി എന്നിവർ മുഖ്യാതിഥികളാവും. എം.എൽ.എമാരായ ജെയിംസ് മാത്യു, ടി.വി രാജേഷ്, എ.എൻ ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി സുമേഷ്, ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കേരള ഫോക്‌ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 'നവധ്വനി' സ്‌പെഷൽ കോറിയോഗ്രഫി അരങ്ങേറും.

കണ്ണൂരിൽ ടൗൺ സ്‌ക്വയറിലും പയ്യാമ്പലം ബീച്ചിലുമാണ് കലാപരിപാടികൾ അരങ്ങേറുക. ഏഴിന് ടൗൺ സ്‌ക്വയറിൽ വേലകളി, നാടൻ വാദ്യം, ബീച്ചിൽ ചവിട്ടുനാടകം, എട്ടിന് ടൗൺ സ്‌ക്വയറിൽ അയ്യപ്പൻ തീയാട്ട്, ബീച്ചിൽ കളമെഴുത്തും പാട്ടും, വട്ടപ്പാട്ട്, ഒപ്പന, ഒമ്പതിന് ടൗൺ സ്‌ക്വയറിൽ ഊരാളിക്കൂത്ത്, ചരടുപിന്നിക്കളി, ബീച്ചിൽ കൊറഗ നൃത്തം, മാർഗം കളി, നാടൻപാട്ട്, പത്തിന് ടൗൺ സ്‌ക്വയറിൽ അഷ്ടപദി ആട്ടം, നോക്കുപാവക്കളി, ബീച്ചിൽ അലാമിക്കളി, വിൽപ്പാട്ട്, 11ന് ടൗൺ സ്‌ക്വയറിൽ പൂപ്പട തുള്ളൽ, പടയണി, ബീച്ചിൽ കാക്കാരിശ്ശി നാടകം, ചെറുനീലിയാട്ടം, 12ന് ടൗൺ സ്‌ക്വയറിൽ ചിമ്മാനക്കളി, കരകനൃത്തം, മയിലാട്ടം, ബീച്ചിൽ നാടൻ പാട്ട് എന്നിവയാണ് പരിപാടികൾ.
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം പരിപാടിയുടെ പത്താംപതിപ്പിനാണ് ടൗൺസ്‌ക്വയറിൽ തുടക്കമാകുന്നത്.

14 ജില്ലകളിലായി 150ലധികം കലാരൂപങ്ങൾ, 350ൽ പരം കലാപ്രകടനങ്ങൾ, അയ്യായിരത്തിൽപരം കലാകാരൻമാരെ അണിനിരത്തി നടത്തുന്ന ഉത്സവം കേരളീയ തനത് കലകളുടെ പകർന്നാട്ടമാവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുമ്പുണ്ടായിരുന്നതും ഇപ്പോൾ അന്യം നിന്നുകൊണ്ടിരിക്കുന്നതും മൺമറഞ്ഞുപോയതുമായ കലാരൂപങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തി കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം സംരക്ഷിക്കാനുപയോഗപ്പെടുത്തുക എന്നത് കൂടി ഉത്സവം ലക്ഷ്യമിടുന്നു.

English summary
ulsavam 2018 inauguration
topbanner topbanner

More News from this section

Subscribe by Email