topbanner
Thursday August 17th, 2017 - 9:02:pm
topbanner

യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് കളക്ടറേറ്റുകള്‍ ഉപരോധിക്കുന്നു

Jikku Joseph
യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് കളക്ടറേറ്റുകള്‍ ഉപരോധിക്കുന്നു

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് കളക്ടറേറ്റുകള്‍ ഉപരോധിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിലാണ് പിക്കറ്റിംഗ്. തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിഎം സുധീരന്‍ ആലപ്പുഴയിലും ഉമ്മന്‍ ചാണ്ടി എറണാകുളത്തും പിക്കറ്റിങ്ങില്‍ പങ്കെടുക്കും.

കൊല്ലത്തു മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദും, ആലപ്പുഴയില്‍ കെപിസിസി പ്രസിഡന്റ വി.എം. സുധീരന്‍നും, പത്തനംതിട്ടയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസസും നേതൃത്വം നല്‍കും

കോട്ടയത്ത് എഐസിസി വക്താവ് പി.സി.ചാക്കോ, ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ്-ജെ ചെയര്‍മാന്‍ ജോണി നെല്ലൂര്‍, എറണാകുളത്തു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. തൃശൂരില്‍ കെ.സി. വേണുഗോപാല്‍ എംപിയും, പാലക്കാട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ഉമ്മന്‍ചാണ്ടി എന്നിവര്‍ ഉദ്ഘാടനം ചെയ്യും.

Read more topics: udf, picketing, udf leaders
English summary
udf picketing today
topbanner topbanner

More News from this section

Subscribe by Email