Monday November 19th, 2018 - 12:48:pm
topbanner

ചെങ്ങന്നൂരില്‍ യുഡിഎഫിന് തോല്‍വിഭയം; ചെന്നിത്തല മാണിയോട് മാപ്പു പറഞ്ഞു

NewsDesk
ചെങ്ങന്നൂരില്‍ യുഡിഎഫിന് തോല്‍വിഭയം; ചെന്നിത്തല മാണിയോട് മാപ്പു പറഞ്ഞു

പാല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തുവരവെ ഡി വിജയകുമാര്‍ തോല്‍ക്കുമെന്ന സൂചന ലഭിച്ചതാണ് യുഡിഎഫ് നേതാക്കള്‍ കൂട്ടത്തോടെ കെ എം മാണിയുടെ സഹായം അഭ്യര്‍ഥിച്ചതെന്ന് റിപ്പോര്‍ട്ട്.

മണ്ഡലത്തില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ കെ എം മാണിയുടെ കേരള കോണ്‍ഗ്രസിന് കഴിയും. എന്നാല്‍, യുഡിഎഫുമായി അകല്‍ച്ചയില്‍ കഴിയുന്ന മാണി പിന്തുണ എല്‍ഡിഎഫിനാണെന്ന് പരോക്ഷമായി പലവട്ടം സൂചിപ്പിച്ചിരുന്നു.

ഇതോടെ, തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീംഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ എന്നിവരാണ് കൂടിക്കാഴ്ചയ്ക്കായി മാണിയുടെ പാലായിലെ വീട്ടിലെത്തിയത്.

രമേശ് ചെന്നിത്തലയാണ് മാണിയെ ബാര്‍ കോഴക്കേസില്‍ കുടുക്കിയതെന്ന് കേരള കോണ്‍ഗ്രസില്‍ സംസാരമുണ്ട്. ചെന്നിത്തലയുമായി മാണി കടുത്ത വിരോധത്തിലുമാണ്.

അതുകൊണ്ടുതന്നെ ചെന്നിത്തല കഴിഞ്ഞതെല്ലാം മറന്ന് മാപ്പാക്കണമെന്ന് മാണിയോട് അപേക്ഷിച്ചതായി കേരള കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ ചെന്നിത്തലയോടുള്ള അനിഷ്ടം മാണി പരസ്യമായി പ്രകചിപ്പിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി അടക്കം മറ്റുള്ളവരെ കൈകൊടുത്തു വീട്ടിലേക്കു സ്വീകരിച്ച മാണി ചെന്നിത്തലയ്ക്കു കൈ കൊടുക്കാന്‍ തയാറായില്ല.

കേരളാകോണ്‍ഗ്രസ് എമ്മിന്റെ യോഗം കഴിഞ്ഞ ശേഷം പ്രതികരിക്കാമെന്നാണ് കെ.എം മാണിയുടെ നിലപാട്. കെ എം മാണി ചെങ്ങന്നൂരില്‍ പിന്തുണ നല്‍കുമെന്നും അത് വിജയകുമാറിനെ വിജയത്തിലേക്ക് നയിക്കുമെന്നുമാണ് ഇപ്പോള്‍ യുഡിഎഫിന്റെ പ്രതീക്ഷ.

Read more topics: UDF, KM Mani, Kerala
English summary
UDF leaders visit KM Mani’s house, seek Kerala Congress(M) support
topbanner

More News from this section

Subscribe by Email