topbanner
Tuesday October 17th, 2017 - 9:24:am
topbanner

നോട്ട് നിരോധനം: യുഡിഎഫ് നേതാക്കള്‍ രാഷ്ട്രപതിക്കു നിവേദനം നല്‍കി

Belbin Puthiyedath
നോട്ട് നിരോധനം: യുഡിഎഫ് നേതാക്കള്‍ രാഷ്ട്രപതിക്കു നിവേദനം നല്‍കി

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ കണ്ട് നിവേദനം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനവും, റേഷന്‍ വിഹിതം വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടിയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും സാധാരണക്കാരന്റെ ജീവിതത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നു യുഡിഎഫ് നേതാക്കള്‍ രാഷ്ട്രപതിക്കു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ക്രയശേഷി കുറഞ്ഞതുകൊണ്ടും പണമില്ലാത്തതുകൊണ്ടും ഒരു മാസമായി സാമ്പത്തിക നടപടികള്‍ ക്രമാനുഗതമായി കുറഞ്ഞു. ചെറുകിട വ്യാപാര കേന്ദ്രങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ്, റബര്‍ വ്യവസായം, നാണ്യവിള, തേയില, കാപ്പി തുടങ്ങിയ നാണ്യവിളകള്‍, മത്സ്യമേഖല, കാര്‍ഷിക രംഗം തുടങ്ങിയവയെല്ലാം തകര്‍ച്ചയിലാണ്. ഭൂമി രജിസ്‌ട്രേഷന്‍, കെട്ടിട രജിസ്‌ട്രേഷന്‍ എന്നിവ നടക്കുന്നില്ല. ഇതുമൂലം ഖജനാവിന് വന്‍ നഷ്ടമുണ്ടാകുന്നുവെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ യുഡിഎഫ് നേതാക്കളായ ഇ.അഹമ്മദ്, പി.കെ.കുഞ്ഞാലിക്കുട്ടി, എന്‍.കെ.പ്രേമചന്ദ്രന്‍, ഡോ.വര്‍ഗീസ് ജോര്‍ജ്, സി.പി.ജോണ്‍, അനൂപ് ജേക്കബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എം ഹസന്‍, വി.ഡി സതീശന്‍, കെ.സി ജോസഫ്, അബ്ദുല്‍ വഹാബ്, സാദിഖലി ശിഹാബ് തങ്ങള്‍, വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിരും ഉണ്ടായിരുന്നു.

ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് നേതാക്കളും എംപിമാരും എംഎല്‍എമാരും ഇന്ന് ഡല്‍ഹി ജന്തര്‍മന്തറില്‍ ധര്‍ണ നടത്തും.

 

Read more topics: udf, leaders, meet, prisedent
English summary
udf leaders meet prisedent
topbanner topbanner

More News from this section

Subscribe by Email