Thursday November 22nd, 2018 - 4:19:pm
topbanner

ചാര്‍ട്ടേഡ് വിമാനത്തില്‍ പറക്കാന്‍ ഉമ്മന്‍ ചാണ്ടി പൊടിച്ചത് 1.5 കോടി രൂപ

NewsDesk
ചാര്‍ട്ടേഡ് വിമാനത്തില്‍ പറക്കാന്‍ ഉമ്മന്‍ ചാണ്ടി പൊടിച്ചത് 1.5 കോടി രൂപ

കൊച്ചി: യുഡിഎഫ് ഭരണകാലത്ത് 2013 മുതല്‍ 2016വരെ വിമാനം ചാര്‍ട്ടര്‍ ചെയ്ത വകയില്‍ സര്‍ക്കാര്‍ ചെലവാക്കിയത് 1.52 കോടി രൂപ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷിമന്ത്രി കെ പി മോഹനന്‍, വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് എന്നിവര്‍ക്കായാണ് പ്രത്യേകം വിമാനം ചാര്‍ട്ടര്‍ ചെയ്തത്.

ഒമ്പത് യാത്രകള്‍ക്കായാണ് ഇത്രയും തുകയെന്ന് രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഇതില്‍ ഏഴുതവണയും വിമാനം ചാര്‍ട്ടര്‍ ചെയ്തത് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ്.

2013 ഡിസംബര്‍ 18നാണ് ഉമ്മന്‍ചാണ്ടിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനയാത്രാചെലവായി 8.33 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2014 നവംബര്‍ 27ന് വിആര്‍ഐ ലോജിസ്റ്റികിന് വിമാനം ചാര്‍ട്ടര്‍ ചെയ്തവകയില്‍ 3.6 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടു. 2015ല്‍ വ്യോമസേന വിമാനങ്ങളില്‍ മന്ത്രിമാര്‍ യാത്ര ചെയ്തതിന് കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സിന് (സിഡിഎ) നല്‍കാനുണ്ടായിരുന്നത് 22 ലക്ഷം രൂപ.

ഉമ്മന്‍ചാണ്ടിയുടെ ചാര്‍ട്ടേഡ് വിമാന യാത്രാപ്പടിയായി 26.58 ലക്ഷം നല്‍കാന്‍ 2015 ആഗസ്ത് ആറിനും 5.23 ലക്ഷം രൂപ നല്‍കാന്‍  ഒക്ടോബര്‍ 21നും ഉത്തരവ്. 35 ലക്ഷം രൂപ നല്‍കാന്‍ രണ്ടുമാസം കഴിഞ്ഞ് വീണ്ടും ഉത്തരവിറക്കി. 2016 മാര്‍ച്ച് 17ന് മുഖ്യമന്ത്രി വിമാനയാത്ര ചെയ്തതിന് 24.62 ലക്ഷം രൂപ നല്‍കാന്‍വീണ്ടും ഉത്തരവിറങ്ങി. കൃഷിമന്ത്രി കെ പി മോഹനന്റെയും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെയും വിമാനയാത്രാപ്പടിയായി ഏപ്രില്‍ 30ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് നല്‍കിയത് 9.75 ലക്ഷം രൂപയാണ് അനുവദിച്ചത്.

Read more topics: udf, Govt, flight
English summary
udf Govt spend Rs 1.5 crore for chartered flight
topbanner

More News from this section

Subscribe by Email