Sunday November 18th, 2018 - 3:44:pm
topbanner

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രി; സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം

Jikku Joseph
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രി; സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം

തിരുവന്തപുരം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പോലീസിന്റെയും മുഖ്യ ഭരണകക്ഷിയുടെയും ഒത്താശയോടെ നടന്ന ദുരഭിമാനക്കൊലയാണ് നടന്നത് പ്രതിപക്ഷം ആരോപിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് സംബന്ധിച്ച അടിയന്തിര പ്രമേയം അവതരിപ്പിച്ചു. കെവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കെവിന്റെത് പോലീസിന്റെ പിന്തുണയോടുള്ള ദുരഭിമാനക്കൊലയാണെന്നും എന്ന് പ്രതിപക്ഷം ആരോപിച്ചു. പോലീസ് ഗുരുതര വീഴ്ച വരുത്തി. സ്റ്റേഷനില്‍ നീനുവിനെ അച്ഛന്‍ തല്ലിയിട്ടും പോലീസ് അനങ്ങിയില്ല. കൊലയാളി സംഘത്തില്‍ രണ്ട് ഡിവൈഎഫ്‌ഐക്കാരുണ്ടായിരുന്നുവെന്നും തിരുവഞ്ചൂര്‍ പ്രമേയത്തില്‍ ആരോപിച്ചു.

10 പോലീസ് സ്റ്റേഷന്‍ പരിധികള്‍ കടന്നാണ് കെവിനെ തട്ടിക്കൊണ്ടുപോയത്. എന്നിട്ടും പോലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ന്യായീകരിക്കാനാകാത്ത സംഭവമാണ് നടന്നത്. കേസില്‍ സര്‍ക്കാര്‍ രണ്ടുഭാഗത്തും നില്‍ക്കുകയാണ്. ഇതാണ് സര്‍ക്കാര്‍ നയമെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. കേസ് വഴിതിരിച്ചുവിടാന്‍ പ്രതിപക്ഷം ഇപ്പോഴും ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരാരോപണം.

എന്നാല്‍ കെവിന്‍ കൊലക്കേസ് കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതൊരു ദുരഭിമാനക്കൊല തന്നെയാണ്. ചാക്കോയും ഭാര്യ രഹ്നയും ഷാനുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അതുകൊണ്ട് കോണ്‍ഗ്രസാണ് കൊന്നതെന്ന് പറയുമോ?.

ഇതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല. പോലീസിന്റെ വീഴ്ചയില്‍ നടപടിയുണ്ടാകും. മുന്‍മുഖ്യമന്ത്രിയടക്കം സ്റ്റേഷനിലെത്തിയത് അന്വേഷണം ആവശ്യപ്പെട്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായിരുന്നു അത്. എന്നാല്‍ അതിലെ രാഷ്ട്രീയം ജനം മനസിലാക്കി. അതാണ് ചെങ്ങന്നൂര്‍ വിജയം നല്‍കുന്ന സൂചനയെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. 14 പ്രതികള്‍ കസ്റ്റഡിയിലും റിമാന്‍ഡിലുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളമൊട്ടാകെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതികളുമായി ബന്ധം ഉള്ള വേറെ പലരും ഉണ്ട്. അസഹിഷ്ണുത കൂടുതല്‍ ആയതു കൊണ്ട് താനത് പറയുന്നില്ല.

കെവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. കേസില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. പൊലീസിന്റെ വീഴ്ചയിലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

English summary
udf demands cbi investigation on kevin murder
topbanner

More News from this section

Subscribe by Email