Monday February 18th, 2019 - 3:50:am
topbanner

ചെങ്ങന്നൂരിൽ താൻ വിജയിക്കും; ന്യൂസ് 18 വാർത്ത തള്ളി വിജയകുമാർ

NewsDesk
ചെങ്ങന്നൂരിൽ താൻ വിജയിക്കും;  ന്യൂസ് 18 വാർത്ത തള്ളി വിജയകുമാർ

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തകർക്ക് വീഴ്ച പറ്റിയെന്ന് താൻ പറഞ്ഞതായുള്ള ന്യൂസ് 18 ചാനൽ വാർത്ത നിഷേധിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ഡി.വിജയകുമാർ. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

വിജയകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ..

ഞാൻ തെരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ പേരിൽ എന്റെ പാർട്ടിയേയും പ്രവർത്തകരേയും ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല, പറയുകയുമില്ല. ഇന്നലെ പ്രഭാത ഭക്ഷണസമയത്ത് മാധ്യമ പ്രവർത്തകർ എന്നെ വന്നു കണ്ടപ്പോൾ ഞാൻ പ്രവർത്തകരോടൊപ്പമിരുന്ന് നടത്തിയ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്രകാരം വ്യാഖ്യാനിക്കപ്പെട്ടതിൽ എനിക്കത്യധികം വിഷമവും ഖേദവുമുണ്ട്.

ഞാനങ്ങനെ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ഐക്യജനാധിപത്യ മുന്നണി ചെങ്ങന്നൂരിൽ വിജയിക്കുമെന്നും ഒപ്പം CPMഉം BJPയും പണമൊഴുക്കി നടത്തിയ പ്രചരണത്തിൽ ചിലപ്പോഴെങ്കിലും, ചിലയിടത്തെങ്കിലും 'മാന്യമായി' തിരഞ്ഞെടുപ്പ്‌ പ്രചരണം നടത്തിയ നമുക്ക്‌ പിന്നോക്കം പോകേണ്ടി വന്നിട്ടുണ്ട്‌ എന്നുമാണ്‌ ഞാൻ ഉദ്ദേശിച്ചത്. നമ്മൾ വിജയിക്കാൻ പോകുന്നത് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചാണെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങളെന്നോട് ക്ഷമിക്കണം.. എന്നും നിങ്ങൾക്കൊപ്പമുണ്ടാകും ഞാൻ

എന്ന്,
നിങ്ങളുടെ വിജയകുമാർ

Viral News

English summary
udf chengannur candidate d vijayakumar against news 18 channel
topbanner

More News from this section

Subscribe by Email