Tuesday November 13th, 2018 - 1:25:pm
topbanner

പിന്തുണ തേടി വിജയകുമാര്‍ മാണിയെ സന്ദര്‍ശിച്ചു; വിജയാശംസ നേര്‍ന്ന് മാണിയും

Jikku Joseph
പിന്തുണ തേടി വിജയകുമാര്‍ മാണിയെ സന്ദര്‍ശിച്ചു; വിജയാശംസ നേര്‍ന്ന് മാണിയും

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയെ സന്ദര്‍ശിച്ചു. വിജയകുമാറിന് എല്ലാ വിജയാശംസയും നേര്‍ന്ന മാണി പക്ഷേ, പിന്തുണ നല്‍കുമോ എന്ന് വ്യക്തമാക്കിയില്ല. മാണിയുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വിജയകുമാര്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികള്‍ പിന്തുണ തേടുന്നത് സ്വാഭാവികമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി പിന്തുണ തേടി എത്തിയതില്‍ സന്തോഷമുണ്ട്. ഏത് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണെന്നും മാണി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയാശംസകള്‍ നേര്‍ന്ന മാണി വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പിലെ പിന്തുണ നല്‍കുന്ന കാര്യത്തില്‍ അനുഭാവപൂര്‍വമായ സമീപനമാണ് കെ.എം മാണി സ്വീകരിച്ചതെന്ന് ഡി. വിജയകുമാര്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. യു.ഡി.എഫ് മുന്നണി വിട്ട കെ.എം മാണി ഇതുവരെ ഒരു മുന്നണിയിലും ചേരാന്‍ സന്നദ്ധത പരസ്യമാക്കിയിട്ടില്ല. എന്നാല്‍ എല്‍.ഡി.എഫിനോട് ചായ്വ് പ്രകടിപ്പിക്കുന്ന മാണി ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ടിന് അണികളോട് ആഹ്വാനം ചെയ്തിരിക്കുമെന്നാണ് സൂചന.

English summary
udf candidate vijaya kumar meet k.m mani in pala
topbanner

More News from this section

Subscribe by Email