Wednesday November 21st, 2018 - 9:26:am
topbanner

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വീഴ്ച പറ്റിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി

NewsDesk
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വീഴ്ച പറ്റിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വീഴ്ചപറ്റിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍. കോണ്‍ഗ്രസിന് വീഴ്ചവന്നെന്ന രീതിയിലുള്ള വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.

തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും തിരഞ്ഞെടുപ്പ് നോട്ടിസും മറ്റു പ്രചാരണ സാധനങ്ങളും വീടുകളിലെത്തിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

'തിരഞ്ഞെടുപ്പിന്റെ ഗൗരവം ചില പ്രവര്‍ത്തകര്‍ മനസ്സിലാക്കിയില്ലെന്നാണ് പറഞ്ഞത്. അതിനര്‍ഥം കോണ്‍ഗ്രസിനു വീഴ്ച വന്നെന്നല്ല. ബൂത്ത് അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ച വന്നു. പല പ്രവര്‍ത്തകരും എന്നോട് നേരിട്ട് ഇക്കാര്യം പറഞ്ഞു.

പ്രവര്‍ത്തകരുടെ മുന്നില്‍ വച്ചു തന്നെയാണ് വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്ര ഐക്യത്തോടെ പ്രവര്‍ത്തിച്ച കാലം മുന്‍പ് ഉണ്ടായിട്ടില്ല'- വിജയകുമാര്‍ പറഞ്ഞു.

English summary
udf candidate d vijayakumar on chengannur election
topbanner

More News from this section

Subscribe by Email