Monday September 24th, 2018 - 7:49:pm
topbanner

ഉബര്‍ ഈറ്റ്‌സിനെ പറ്റിച്ച് തിന്നുന്ന മലയാളി വിരുതന്‍മാര്‍

suji
ഉബര്‍ ഈറ്റ്‌സിനെ പറ്റിച്ച് തിന്നുന്ന മലയാളി വിരുതന്‍മാര്‍

ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഉബര്‍ ഇന്ത്യയില്‍ ഭക്ഷ്യവിതരണ രംഗത്ത് സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളിലുള്ള ഇവരുടെ ഉബര്‍ ഈറ്റ്‌സ് സേവനം ഇന്ത്യയിലേക്കും എത്തിച്ചത്. ഫെബ്രുവരി മുതല്‍ കൊച്ചിയില്‍ ഉബര്‍ ഈറ്റ്‌സ് സേവനം ആരംഭിച്ചിരുന്നു. എന്നാല്‍ സേവനത്തിലെ ന്യൂനതകള്‍ പ്രയോജനപ്പെടുത്തി സൗജന്യമായി ഭക്ഷണം കഴിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

രുചികരമായ ഭക്ഷണം വിവിധ ഹോട്ടലുകളില്‍ നിന്നും ഉബര്‍ ഈറ്റ്‌സ് വഴി ബുക്ക് ചെയ്ത് പറയുന്ന സ്ഥലത്ത് ഡെലിവറി നടത്തി ആസ്വദിക്കാം. ഇതിന് ഉബര്‍ ഈറ്റ്‌സ് ആപ്പ് ലഭ്യമാണ്. ഇതുവഴി ഉബര്‍ ഈറ്റ്‌സില്‍ നിന്നും വന്‍തോതില്‍ ഭക്ഷണം ബുക്ക് ചെയ്ത് പറ്റിക്കുന്നതാണ് കൊച്ചിയിലെ ചില വിരുതന്‍മാരുടെ പണി.

ഉബര്‍ ഈറ്റ്‌സ് ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഭക്ഷണം ഡെലിവറി ബോയ് സ്ഥലത്ത് എത്തിക്കുമ്പോള്‍ ഇത് ക്യാന്‍സല്‍ ചെയ്താണ് വിരുതന്‍മാരുടെ കളി. ഇതോടെ ഭക്ഷണത്തിന് പണം ഈടാക്കാന്‍ കഴിയാത്ത അവസ്ഥ വരും. ഈ ഭക്ഷണം ഡെലിവറിക്കെത്തുന്ന ജീവനക്കാരനുമായി അഡ്ജസ്റ്റ്‌മെന്റില്‍ കൈക്കലാക്കി വയറുനിറയ്ക്കും. ജീവനക്കാരനെ തൃപ്തിപ്പെടുത്താന്‍ ചെറുതായി എന്തെങ്കിലും നല്‍കുകയും ചെയ്യും.

പല ഓണ്‍ലൈന്‍ ഭക്ഷ്യ കമ്പനികളുമായും ഏറ്റുമുട്ടുന്ന തിരക്കില്‍ ഉബര്‍ ഈറ്റ്‌സ് ഈ ചതിയുടെ വേദന ഏറ്റുവാങ്ങിയിട്ടില്ല. ഏത് തരത്തിലാണ് ഇവര്‍ ഈ നഷ്ടം സഹിക്കുന്നതെന്നും വ്യക്തമല്ല. ഇനി നഷ്ടം സംഭവിക്കുന്നത് ഉബറിനാണോ, ഹോട്ടലിനോ എന്നും സംശയങ്ങളുണ്ട്.

 

Read more topics: uber eats, kochi
English summary
uber eats expand its presence kochi
topbanner

More News from this section

Subscribe by Email