Monday November 12th, 2018 - 11:32:pm
topbanner

യു.എ.ഇ സഹായത്തില്‍ അവ്യക്തതയില്ലെന്നു മുഖ്യമന്ത്രി

RA
യു.എ.ഇ സഹായത്തില്‍ അവ്യക്തതയില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം കേരളത്തിന് യു.എ.ഇ വാ​ഗ്ദാനം ചെയ്ത സഹായത്തില്‍ അവ്യക്തതയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.ഇ ഭരണാധികാരിയോട് സംസാരിച്ചത് പ്രധാനമന്ത്രി മാത്രമാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. യു.എ.ഇ യുടെ 700 കോടി ധനസഹയത്തെ കുറിച്ച്‌ തന്നെ അറിയിച്ചത് യൂസഫ്‌ അലി ആണെന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ധനസഹായം വേണമോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ചെറിയ കുട്ടികള്‍ പോലുമെത്തുന്നുണ്ട്. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ ആളുകളെ തടഞ്ഞുനിറുത്തി നിര്‍ബന്ധിത പിരിവ് നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ദുരിതാശ്വാസത്തിന്റെ മറവില്‍ ചൂഷണം അനുവദിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യം മുതലെടുക്കുന്ന സ്വകാര്യ ഇടപാടുകള്‍ തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more topics: uae, economic help, govt
English summary
uae economic help govt
topbanner

More News from this section

Subscribe by Email