Thursday November 15th, 2018 - 8:08:am
topbanner

നിപ്പ ബാധ; നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളുടെ മുന്നറിയിപ്പ്

NewsDesk
നിപ്പ ബാധ; നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളുടെ മുന്നറിയിപ്പ്

ദുബായ്: കേരളത്തില്‍ നിപ്പ ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളും ആശങ്കയില്‍. നാട്ടിലേക്ക് വരാനിരിക്കുന്നവരാണ ബുദ്ധിമുട്ടിലായത്.

ഇപ്പോള്‍ കേരളത്തിലുള്ളവരോടും കേരളത്തിലേക്ക് യാത്രക്കൊരുങ്ങുന്നവരോടും ജാഗ്രത പുലര്‍ത്താന്‍ യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ബഹ്റൈനിന്റെ മുംബൈയിലെ കോണ്‍സുലേറ്റാണ് ബുധനാഴ്ച ട്വിറ്റര്‍ സന്ദേശത്തിലൂടെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. യു.എ.ഇ യുടെ തിരുവനന്തപുരത്തെ കോണ്‍സുലേറ്റാണ് നിപ്പ വൈറസിനെ കുറിച്ച് അവരുടെ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടത്.

സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുന്നതു വരെ കേരളത്തിലേക്കുള്ള യാത്ര നിര്‍ത്തിവെക്കാനാണ് നിര്‍ദ്ദേശം. കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമുള്ള പൗരന്മാര്‍ക്കായി കോണ്‍സുലേറ്റന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലായിരുന്നു മുന്നറിയിപ്പ്. നിപ്പ വൈറസ് ബാധക്ക് എതിരെ ഇന്ത്യ-കേരള സര്‍ക്കാരുകള്‍ നല്‍കുന്ന മുന്‍കരുതലുകള്‍ ശ്രദ്ധിക്കണമെന്നും യു.എ. ഇ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read more topics: UAE, Kerala, Nipah
English summary
UAE Consulate in Kerala issues advisory over Nipah outbreak
topbanner

More News from this section

Subscribe by Email