Sunday July 21st, 2019 - 12:20:pm
topbanner
topbanner

എം.ജി ക്യാമ്പസിനുള്ളില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് : യുവാവിന് രണ്ടു വര്‍ഷം തടവും പിഴയും

princy
എം.ജി ക്യാമ്പസിനുള്ളില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് : യുവാവിന് രണ്ടു വര്‍ഷം തടവും പിഴയും

കോട്ടയം:എം.ജി സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ ജീവനക്കാരിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പേരൂര്‍ സ്വദേശിയ്ക്ക് രണ്ടു വര്‍ഷം തടവും പിഴയും. പേരൂര്‍ പള്ളിക്കൂടംകവലയില്‍ മണ്ണൂശേരി പാര്‍ത്ഥന്റെ മകന്‍ ശ്രീജിത്തി(37)നെയാണ് ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. രണ്ടു വര്‍ഷത്തില്‍ ഒരു വര്‍ഷം കഠിനതടവ് അനുഭവിക്കുകയും പതിനായിരം രൂപ പിഴയായി അടയ്ക്കുകയും ചെയ്യണം.

സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരമാണ് പ്രതിയ്ക്കെതിരെ ശിക്ഷവിധിച്ചിരിക്കുന്നത്.2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. സര്‍വകലാശാല ക്യാമ്പസില്‍ പുരുഷ ഹോസ്റ്റലിനു സമീപത്തു കൂടി നടന്നു വരികയായിരുന്ന സര്‍വകലാശാല ജീവനക്കാരിയായ യുവതിയെ പ്രതിയായ ശ്രീജിത്ത് കടന്നു പിടിക്കുകയായിരുന്നു.

ബൈക്കില്‍ വരികയായിരുന്ന ശ്രീജിത്ത് യുവതിയെ കണ്ട് ബൈക്ക് നിര്‍ത്തി കയ്യേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതി ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി.അനുപമ കോടതിയില്‍ ഹാജരായി.

English summary
young man has two years' imprisonment for rape case
topbanner

More News from this section

Subscribe by Email