Friday September 21st, 2018 - 8:18:am
topbanner
Breaking News

ആളില്ലാത്ത വീട്ടില്‍ മോഷണശ്രമം; പോലീസിനെ കണ്ടപ്പോള്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

NewsDesk
ആളില്ലാത്ത വീട്ടില്‍ മോഷണശ്രമം; പോലീസിനെ കണ്ടപ്പോള്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

പത്തനംതിട്ട: ആള്‍ത്താമസമില്ലാത്ത വീട്ടിലെ ടിവിയും ഗൃഹോപകരണങ്ങളും മോഷ്ടിച്ചു കടത്താന്‍ ശ്രമിക്കവെ മോഷ്ടാക്കള്‍ പോലീസിനെ കണ്ട് രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30ന് മഠത്തുംപടിക്കും ആലുങ്കലിനും ഇടയില്‍ ചാന്തിരത്തില്‍പ്പടിയിലാണ് സംഭവം.

ശ്രീനിലയം സി.ആര്‍. മനോജിന്റെ വീടിന്റെ പുറത്ത് കാര്‍ നില്‍ക്കുന്നതു കണ്ട് സംശയിച്ച പോലീസ് പട്രോളിങ് സംഘം കാറിനടുത്തേക്കു വന്നപ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടുകയായിരുന്നു. രണ്ടുപേരാണ് ഉണ്ടായതെന്നാണ് നിഗമനം.

കാര്‍ പരിശോധിച്ചപ്പോള്‍ ടിവിയും ഗ്യസ് സ്റ്റൗവും മിക്‌സിയും മറ്റും കാറിന്റെ പുറകിലെ സീറ്റില്‍ വച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് വീട് പരിശോധിച്ചപ്പോള്‍ മനോജിന്റെ വീടിന്റെ വാതിലിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്തതായും കണ്ടെത്തി.

മനോജും കുടുംബവും വര്‍ഷങ്ങളായി ഹൈദരാബാദിലാണ്. ഏപ്രിലില്‍ അവധിക്കു വന്നു മടങ്ങിയതാണ് ഇവര്‍. അതിനു ശേഷം മനോജിന്റെ അനുജന്‍ സുനില്‍കുമാര്‍ ആണ് ഇടയ്ക്കിടെ വന്ന് വീടു തുറന്നു വൃത്തിയാക്കുന്നത്. ഓണത്തിനു തൊട്ടുമുന്‍പ് വീടു വൃത്തിയാക്കിയിരുന്നു. അതിനു ശേഷം അടഞ്ഞുകിടക്കുകയായിരുന്നു.

കാറില്‍ നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സുകള്‍ വച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കാറിന്റെ മുന്‍സീറ്റില്‍ സ്ത്രീകള്‍ ധരിക്കുന്ന തരത്തിലുള്ള ഒരു ജോടി ചെരുപ്പുകളും ഉപേക്ഷിച്ചിട്ടുണ്ട്.

 

കോഴിക്കോട്: ബലാത്സംഗക്കേസ് പ്രതിയെ ഇരയെ കൊണ്ട് പോലീസ് കുടുക്കി

ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ സഞ്ചരിക്കുന്നത് സ്വകാര്യ അംഗരക്ഷകരോടൊപ്പം

Read more topics: thieves, pathanamthitta
English summary
Two thieves escapes from pathanamthitta
topbanner

More News from this section

Subscribe by Email