Sunday November 18th, 2018 - 11:27:am
topbanner

ഇടുക്കിയില്‍ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു; ജലനിരപ്പ് 2401 അടി; ജാഗ്രതാ നിര്‍ദ്ദേശം

NewsDesk
ഇടുക്കിയില്‍ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു; ജലനിരപ്പ് 2401 അടി; ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്നു ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്കു പോവുകയാണ്.

2401 അടിയാണ് വെള്ളിയാഴ്ച രാവിലെ ജലനിരപ്പ്. ഇതോടെ രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. മൂന്നു ഷട്ടറുകളിളിലൂടെ സെക്കന്റില്‍ 1,20,000 ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. idukki_dam_open

ഷട്ടറുകള്‍ 40 സെ.മീറ്റര്‍ വീതമാണ് തുറന്നത്. ഇന്നലെ തുറന്ന ഒരു ഷട്ടറിന്റെ ഉയരം 50 ല്‍ നിന്ന് ഇന്ന് 40 ആക്കുകയും ചെയ്തു. 25 സെ.മീറ്റര്‍ ഉയര്‍ത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

വ്യാഴാഴ്ച ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിട്ടും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കി. ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.idukki_dam-shutter-open

Read more topics: Idukki, dam shutter
English summary
Idukki red alert: Two more dam shutters opened
topbanner

More News from this section

Subscribe by Email