Sunday November 18th, 2018 - 3:45:pm
topbanner

കമ്പകക്കാനം കൂട്ടക്കൊല ചുരളഴിയുന്നു; പിടിയിലായത് കൊല്ലപ്പെട്ടയാളുടെ ശിഷ്യന്‍

NewsDesk
കമ്പകക്കാനം കൂട്ടക്കൊല ചുരളഴിയുന്നു; പിടിയിലായത് കൊല്ലപ്പെട്ടയാളുടെ ശിഷ്യന്‍

തൊടുപുഴ: ഇടുക്കി കമ്പകക്കാനത്ത് ഒരു കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായത് കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത അനുയായി. മന്ത്രവാദത്തിനായി ആള്‍ക്കാരെ എത്തിച്ചിരുന്നതും ഇയാള്‍ വഴിയാണ്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍, കൃഷ്ണന്റെ മരണത്തെ തുടര്‍ന്നു മുങ്ങിയതാണു സംശയത്തിനിടയാക്കിയത്.

കൃഷ്ണന്റെ സഹായി അനീഷിനെ കൂടാതെ അടിമാലിയിലെ മന്ത്രവാദിയും പോലീസ് പിടിയിലായി. കൃഷ്ണനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി പുറത്തു വച്ചു തലയ്ക്കടിച്ചുവെന്നും ഇതിനിടെ തടയാനെത്തിയ മകനും മകളും ചെറുത്തതോടെയാണ് അവരെയും കൊലപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.

ആദിവാസി മേഖലയില്‍പെട്ടയാളാണു പിടിയിലായ അടിമാലി സ്വദേശി. കേസില്‍ അഞ്ചുപേരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ നെടുങ്കണ്ടം സ്വദേശിയെയും തിരുവനന്തപുരം സ്വദേശികളില്‍ ഒരാളെയും വിട്ടയച്ചതായാണു വിവരം.

അതേസമയം, കൂട്ടക്കൊലയ്ക്കു പിന്നില്‍ സാമ്പത്തികത്തട്ടിപ്പും മന്ത്രവാദവുമാണെന്നു ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു. തട്ടിപ്പിന്റെ കേന്ദ്രം സംസ്ഥാനത്തിനു പുറത്താണ്. വിപുലമായ ശൃംഖലയിലെ കണ്ണി മാത്രമായിരുന്നു കൊല്ലപ്പെട്ട കൃഷ്ണന്‍. കൃഷ്ണനുമായി ഇടപാടു നടത്തിയവരെ ചോദ്യം ചെയ്യുകയാണെന്നും എസ്പി പറഞ്ഞു.

തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊന്നു വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ടെത്തിയത്.

Read more topics: arrest, Kambakakkanam, Murder
English summary
Two more arrested in Kambakakkanam Mass Murder
topbanner

More News from this section

Subscribe by Email