Friday February 22nd, 2019 - 3:57:pm
topbanner

കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

NewsDesk
കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആറിന് കോട്ടയം കുറുവിലങ്ങാടാണ് അപകടം നടന്നത്.

ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട ബസ്സിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ലോറിയിലെ ക്ലീനറായ തൃശൂര്‍ മെഡിക്കല്‍ കോളജിനു സമീപം വടക്കാഞ്ചേരി ജയ നിലയത്തില്‍ സുദര്‍ശനന്റെ മകന്‍ സൂര്യ (18), ഡ്രൈവര്‍ തമിഴ്‌നാട് ഗൂഡല്ലൂര്‍ കൊല്ലി സ്വദേശി പനയോലി ആന്റണി(36) എന്നിവരാണ് മരിച്ചത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

Viral News

Read more topics: road, accident, kottayam
English summary
two killed in road accident kottayam
topbanner

More News from this section

Subscribe by Email