Thursday September 20th, 2018 - 8:21:am
topbanner
Breaking News

11 കിലോ ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍

fasila
11 കിലോ ചന്ദനവുമായി രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: അട്ടപ്പാടിയില്‍നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 11 കിലോ ചന്ദനവുമായി രണ്ട് പേരെ പോലീസ് പിടികൂടി. വിവിധ സ്‌റ്റേഷനുകളില്‍ മുപ്പതോളം മോഷണ കേസുകളില്‍ പ്രതിയായ പെരിന്തല്‍മണ്ണ കടുങ്ങപുരം ഓടുപറമ്പില്‍ വീട്ടില്‍ റഷീദ് (46), ഇരുപതോളം കേസുകളില്‍ പ്രതിയായ പാണ്ടിക്കാട് മുഴക്കല്ല് പട്ടാണി വീട്ടില്‍ ബാവയെന്ന അബ്ദുള്‍ അസീസ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അട്ടപ്പാടിയില്‍ നിന്ന് വന്‍തോതില്‍ ചന്ദനം കടത്തുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ജൂലൈ ഒന്‍പതിന് 19 കിലോ ചന്ദനം പിടികൂടിയിരുന്നു. തുടര്‍ അന്വേഷണത്തില്‍ നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് അട്ടപ്പാടിയില്‍ നിന്ന് വ്യാപകമായി ചന്ദനക്കടത്തുകള്‍ നടക്കുന്നതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രതികള്‍ ഒരാഴ്ചയായി പോലീസ് നിരീക്ഷണത്തിലായിരിന്നു.

അഗളി എ.എസ്.പി. സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ എ.എസ്.പി സ്‌ക്വാഡ് തന്ത്രപൂര്‍വം രണ്ട് പ്രതികളേയും ചന്ദനവും പിടികൂടുകയായിരുന്നു. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഷണ സംഘത്തിലെ പ്രധാന കണ്ണികളാണ് വലയിലായത്. അഗളി എസ്.ഐ. സുബിന്‍ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ചന്ദനത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

Read more topics: palakkad, two arrested, sandalwood
English summary
two arrested with 11 kg of sandalwood
topbanner

More News from this section

Subscribe by Email