Sunday May 26th, 2019 - 10:57:pm
topbanner
topbanner

ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ വ്യജപ്രചരണം നടത്തിയ രണ്ടുപേര്‍ പിടിയില്‍

JB
ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ വ്യജപ്രചരണം നടത്തിയ രണ്ടുപേര്‍ പിടിയില്‍

ഇടുക്കി: ഹൈറേഞ്ച് സംരക്ഷണ സമിതിക്കെതിരെ നവമാധ്യമങ്ങളില്‍ വ്യജപ്രചരണം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. ഇടുക്കി കൊച്ചുകരമ്പില്‍ സ്വദേശികളാണ് പിടിയിലായത്. കോണ്‍ഗ്രസ് അനുഭവികളാണ് വ്യജപ്രചരണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

സമിതി പിരിച്ചുവിട്ടെന്നുള്ള വ്യാജ പ്രചരണത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് കാണിച്ച് സമിതി കണ്‍വീനര്‍ ഫാദര്‍ കൊച്ചുപുരയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സമിതി അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു.

ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കലിന്റെ ഫോട്ടോ ഉള്‍പ്പെടെ ദി വോയ്‌സ് ഓഫ് ഇടുക്കി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദേശം പ്രചരിച്ചത്. ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ഇടുക്കി രൂപതയുടെ അംഗീകാരമില്ലെന്നും കര്‍ഷക ആത്മഹത്യകളടക്കമുള്ള സമകാലിക സാഹചര്യം വിലയിരുത്തി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ തന്റെ അറിവോടെയല്ല പ്രചാരണമെന്ന് കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

 

Read more topics: two arrested, in idukki,
English summary
two arrested in idukki
topbanner

More News from this section

Subscribe by Email