Thursday November 15th, 2018 - 2:57:pm
topbanner

മോഷ്ടിച്ചകാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കവെ യുവതിയും കാമുകനും പിടിയില്‍

NewsDesk
മോഷ്ടിച്ചകാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കവെ യുവതിയും കാമുകനും പിടിയില്‍

മാനന്തവാടി: മോഷ്ടിച്ച കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കവെ ഒട്ടേറെ മോഷണക്കേസില്‍ പ്രതിയായ യുവാവും കാമുകിയും പിടിയിലായി. എറണാകുളം വൈറ്റില മനക്കല്‍വീട്ടില്‍ ആഷിക്ക് ആന്റണി (25), ഇരിട്ടി കീഴ്പള്ളി കൂമ്പനാട്ടില്‍ രഞ്ജിനി (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞദിവസം തലപ്പുഴയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. മാനന്തവാടിയില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് അതിവേഗം പോയ കാര്‍ കുഴിനിലത്തുവെച്ച് രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചിരുന്നു.

ഈ ബൈക്കുകളിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റെങ്കിലും കാര്‍ നിര്‍ത്താതെ പോയി. ഇതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന്, കാറിനെ തലപ്പുഴ 44-ല്‍ വെച്ച് പോലീസും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.

പോലീസിനെ കണ്ടതോടെ യുവാവും യുവതിയും ഇറങ്ങി ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന്, നടത്തിയ തിരച്ചിലില്‍ ഒരു വീടിനുസമീപത്തുനിന്ന് ഇവരെ പിടികൂടുകയായിരുന്നു.

കളമശ്ശേരിയില്‍നിന്ന് മോഷ്ടിച്ച കാറാണിതെന്നും പ്രതികള്‍ സമ്മതിച്ചു. അഞ്ചുവയസ്സുകാരനായ മകനുള്ള രഞ്ജിനി വിവാഹബന്ധം വേര്‍പെടുത്തിയശേഷം ആഷിക്കിനൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവരെ കാണാതായതായി കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ മാനന്തവാടി സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Read more topics: arrest, car, wayanad, arrest
English summary
Two arrested for robbing car in wayanad
topbanner

More News from this section

Subscribe by Email