Tuesday November 13th, 2018 - 11:46:pm
topbanner

ജെസ്‌ന കേരളത്തിന് പുറത്ത് ജീവിക്കുന്നതായി സൂചന; പുറത്തുവരാത്തത് നാണക്കേടോര്‍ത്ത്

NewsDesk
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിക്കുന്നതായി സൂചന; പുറത്തുവരാത്തത് നാണക്കേടോര്‍ത്ത്

പത്തനംതിട്ട: മാസങ്ങള്‍ക്കു മുന്‍പ് മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നുണ്ടെന്ന നിഗമനത്തില്‍ ഉറച്ച് അന്വേഷണസംഘം.

ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. വിദഗ്ധരായ സൈബര്‍സെല്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഫോണ്‍ വിളി വിശദാംശങ്ങളുടെ പരിശോധനയാണ് ജെസ്നയിലേയ്ക്കുള്ള ദൂരം കുറച്ചുകൊണ്ടുവന്നത്.

കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ ജെസ്‌നയുടെ സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായി മുന്‍പ് തിരുവല്ല ഡിവൈഎസ്പിക്ക് സന്ദേശം ലഭിച്ചിരുന്നു. അവിടങ്ങളില്‍ പൊലീസെത്തി അന്വേഷണം നടത്തിയതാണ്. സംശയമുള്ള രണ്ടിടങ്ങളിലെ അന്വേഷണത്തിനായി പൊലീസ് സംഘം ഇപ്പോള്‍ കര്‍ണാടകത്തിലാണ്.

മുണ്ടക്കയത്തെ കടയിലെ സി.സി.ടിവിയില്‍ കണ്ടത് ജെസ്നയെ തന്നെയാണെന്നുറപ്പിച്ചതോടെയാണ് തിരോധാനം ആസൂത്രതമാണെന്ന സൂചനയിലെത്തിയത്. വേഷം മാറുകയും ബാഗും മറ്റു കൈയ്യില്‍ കാണുകയും ചെയ്തതോടെ ദീര്‍ഘയാത്രയ്ക്ക് പെണ്‍കുട്ടി തയ്യാറെടുത്തിരുന്നതായി അന്വേഷണസംഘം ഉറപ്പിക്കുന്നു.

സൈബര്‍ വിദഗ്ധര്‍ ഇപ്പോള്‍ പരിശോധിച്ച ഫോണ്‍ കോളുകളില്‍ ചിലത് കര്‍ണാടകത്തില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയതാണ് സംശയം ബലപ്പെടാന്‍ കാരണം. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷത്തിലധികം കോളുകള്‍ ശേഖരിച്ചിരുന്നു. സൈബര്‍ വിദഗ്ധര്‍ അവ പരിശോധിച്ചു വരികയാണ്. 6,000 കോളുകള്‍ അവര്‍ വിശദമായി പരിശോധിച്ചിരുന്നു. ജെസ്‌നയ്ക്ക് രണ്ടു മൊബൈല്‍ ഫോണുകളും നമ്പരുകളുമുള്ളതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

Read more topics: missing, Kerala, student, Jesna, case
English summary
Turning point in missing Kerala student Jesna's case
topbanner

More News from this section

Subscribe by Email