Monday September 24th, 2018 - 11:16:am
topbanner

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

rajani v
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിന്റെ ബസ് മണ്ണന്തലയ്ക്കു സമീപം കേരളാദിത്യപുരത്ത് വച്ച്‌ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

നാലഞ്ചിറ സെന്‍റ് ജോണ്സ് മോഡല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന സര്‍വ്വോദയ വിദ്യലയത്തിലെ 17 ാം നമ്ബര്‍ ബസാണ് അപകടത്തില്‍പ്പെട്ടത് ഹൈസ്ക്കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത് .അപകടത്തിൽ 16 കുട്ടികള്‍ക്ക് പരുക്ക്

ബസ് നിയന്ത്രണംവിട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ബസിനുള്ളില്‍ കുടങ്ങിയ ഡ്രൈവറെ നാട്ടുകാരാണ് പുറത്തെത്തിച്ചത്. ഡ്രൈവറുടെ നില അതീവഗുരുതരമാണ്. ഡ്രൈവറുടെ ഭാഗമാണ് കടയിലേക്ക് ഇടിച്ചുകയറിയത്. തലയ്ക്കും കാലിനും ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റതായി ദൃക്ഷ്സാക്ഷികള്‍ പറയുന്നു.പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമേ ഉള്ളൂവെന്നാണ് പ്രാഥമിക വിവരം.

 

Read more topics: trivandrum, school bus, accident
English summary
trivandrum school bus accident
topbanner

More News from this section

Subscribe by Email