Friday September 20th, 2019 - 3:41:pm
topbanner
Breaking News
jeevanam

തിരുവനന്തപുരം നഗരത്തിൽ ഓവർബ്രിഡ്ജിന് സമീപം തീപിടിത്തം; തീ അണയ്ക്കാനുളള ശ്രമം നടക്കുന്നു

RA
തിരുവനന്തപുരം നഗരത്തിൽ ഓവർബ്രിഡ്ജിന് സമീപം തീപിടിത്തം; തീ അണയ്ക്കാനുളള ശ്രമം നടക്കുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വൻ തീപിടിത്തം. കിഴക്കേക്കോട്ട ഓവര്‍ ബ്രിഡ്ജിന് സമീപത്തെ അംബ്രല്ലാ മാർട്ടിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെ തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. ഒമ്പതുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കടയിൽ നിന്നും പുക ഉയരുന്നതു കണ്ട് ഓട്ടോ റിക്ഷാ ഡ്രൈവർമാറാണ് ഫയർ ഫോഴ്സിനെ അറിച്ചത്. ആറ് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി.

കൂടുതൽ യൂണിറ്റുകൾ മറ്റു സ്റ്റേഷനുക‌ളിൽ നിന്നും എത്തുന്നു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.എന്നാൽ കട പൂർണ്ണമായും കത്തി നശിച്ചു. തീ ഏറെ കുറേ നിയന്ത്രണവിധേയമാക്കിയെന്ന് ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി.

Viral News

English summary
trivandrum fire fairforce unit
topbanner

More News from this section

Subscribe by Email