Thursday November 15th, 2018 - 12:47:pm
topbanner

തൃശൂരില്‍ യുവാവിനെ സദാചാര ഗുണ്ടകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു

rajani
തൃശൂരില്‍ യുവാവിനെ സദാചാര ഗുണ്ടകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടം. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ച് യുവാവിനെ സദാചാര ഗുണ്ടകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു. നഗ്‌നനാക്കി ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ടായിരുന്നു മണിക്കൂറുകള്‍ നീണ്ട സദാചാര വിചാരണ.

ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അഴീക്കോട് മേനോന്‍ ബസാറില്‍ ശനിയാഴ്ച്ച രാത്രിയിലാണ് വടക്കെ ഇന്ത്യന്‍ മോഡല്‍ ശിക്ഷാരീതി നടപ്പിലാക്കിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് പിടികൂടിയ മേനോന്‍ ബസാര്‍ പള്ളിപ്പറമ്പില്‍ സലാമി (47) നെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

മണിക്കൂറുകളോളം നീണ്ട വിചാരണക്കൊടുവില്‍ പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്.മര്‍ദ്ദനത്തെ തുടര്‍ന്ന് സലാമിന്റെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. ഇയാളുടെ ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. പ്രദേശത്ത് ഒരു വീടിന്റെ സമീപത്ത് നിന്നാണ് ഇയാളെ ആളുകള്‍ പിടികൂടി മര്‍ദ്ദിച്ചത്. സ്ഥിരമായി ഇതേ സ്ഥലത്ത് എത്തുന്നുവെന്ന പറഞ്ഞാണ് മര്‍ദ്ദനം ഉണ്ടായത്. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.

 

Read more topics: trissur, sadachara, gunda, attack
English summary
trissur sadacharagunda attack
topbanner

More News from this section

Subscribe by Email