Friday November 16th, 2018 - 8:54:am
topbanner

തൃശൂര്‍: 18കാരി താലികെട്ടിന് തൊട്ടുമുന്‍പ് പൊലീസ് സ്‌റ്റേഷനില്‍ അഭയംതേടി

NewsDesk
തൃശൂര്‍: 18കാരി താലികെട്ടിന് തൊട്ടുമുന്‍പ് പൊലീസ് സ്‌റ്റേഷനില്‍ അഭയംതേടി

തൃശൂര്‍: 18കാരി താലികെട്ടിന് തൊട്ടുമുന്‍പ് പൊലീസ് സ്‌റ്റേഷനില്‍ അഭയംതേടി. ഇരട്ടിപ്രായമുള്ള വരനെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലാതെ 18കാരി താലികെട്ടിനു തൊട്ടുമുമ്പ് അഭയംതേടിയത് പൊലീസ് സ്‌റ്റേഷനില്‍. തുടര്‍ന്ന് എസ്‌ഐ വരന്റെ ബന്ധുക്കളുമായി സംസാരിച്ച് വിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഇന്നലെ കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതീക്ഷേത്ര നടയില്‍ താലികെട്ടിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍.

സഹോദരിയുടെ സംരക്ഷണയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് സഹോദരിയും ഭര്‍ത്താവും ചേര്‍ന്നാണ് വിവാഹം തീരുമാനിച്ചത്. കൊടുങ്ങല്ലൂര്‍ നഗരത്തില്‍ തന്നെയുള്ള ആളുമായിട്ടാണ് വിവാഹം ഉറപ്പിച്ചിരുന്നത്. വരനുമൊത്ത് വിവാഹസാരി അടക്കമുള്ളവ വാങ്ങാന്‍ പെണ്‍കുട്ടിയും പോയിരുന്നു. എന്നാല്‍ വിവാഹദിവസം സാരിയും ആഭരണങ്ങളും ധരിച്ചെത്തിയ പെണ്‍കുട്ടി, ക്ഷേത്ര നടയില്‍നിന്നും ബന്ധുക്കളുടെ കണ്ണു വെട്ടിച്ച് സമീപത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് ഓടുകയായിരുന്നു. സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി എസ്‌ഐയെ വിവരങ്ങള്‍ ധരിപ്പിക്കുകയും വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുകുടുംബങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം വരന്‍ വാങ്ങി നല്‍കിയ വസ്ത്രങ്ങളെല്ലാം തിരികെ നല്‍കി പെണ്‍കുട്ടി ബന്ധുക്കള്‍ക്ക് ഒപ്പം മടങ്ങുകയായിരുന്നു. എസ്എസ്എല്‍സിയടക്കമുള്ള പരീക്ഷകളില്‍ മികച്ച വിജയം നേടിയ പെണ്‍കുട്ടി സാമ്പത്തിക പരാധീനതമൂലം പഠനം ഉപേക്ഷിക്കുകയായിരുന്നു.

പ്രേതത്തെക്കുറിച്ച് അന്വേഷണം നടത്തുന്നയാള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

പ്രണയക്കെണിയില്‍ കുടുക്കി കേരളത്തില്‍ മതംമാറിയത് അറുനൂറു പെൺകുട്ടികൾ ?

ആക്ഷന്‍ ഹീറോ ബിജുവില്‍ ഇത്രമാത്രം തെറ്റുകളോ?: വീഡിയോ കാണാം

English summary
trissur bride wedding time run away to police station
topbanner

More News from this section

Subscribe by Email