Thursday December 13th, 2018 - 12:24:am
topbanner

തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ല; എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി

RA
തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ല; എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി

കൊച്ചി: തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. സുരക്ഷ നല്‍കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ടാക്സി വരുത്തി ഇവരെ അടുത്തുള്ള ഹോട്ടലിലേക്കെങ്കിലും മാറ്റാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാനാവില്ലെന്ന് വിമാനത്താവളത്തിലെ പ്രീ പെയ്‍ഡ് ടാക്സി ജീവനക്കാര്‍ അറിയിച്ചിരുന്നു.

പുലര്‍ച്ചെ 4.45ഓടെ വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് രാവിലെ ഏഴ് മണിയായിട്ടും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. വാഹനവും താമസ സൗകര്യവും ഉള്‍പ്പെടെ കേരള സര്‍ക്കാര്‍ സജ്ജീകരിക്കണമെന്ന ഇവരുടെ ആവശ്യം നേരത്തെ തന്നെ പൊലീസ് തള്ളിയിരുന്നെങ്കിലും നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ വാഹനം സജ്ജീകരിച്ചിരുന്നില്ല.

പ്രീ പെയ്ഡ് ടാക്സി വിട്ടുതരണമെന്ന് തൃപ്തിയും സംഘവും പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രീ പെയ്ഡ് ടാക്സി തൊഴിലാളികള്‍ ഇത് അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ടാക്സി വരുത്തി ഇവരെ അടുത്തുള്ള ഹോട്ടലിലേക്ക് എങ്കിലും മാറ്റാനാണ് പൊലീസിന്റെ ശ്രമം.

English summary
tripthy sabarimala issue response
topbanner

More News from this section

Subscribe by Email