Monday February 18th, 2019 - 2:02:pm
topbanner

തൃപ്തിദേശായി മടങ്ങുന്ന കാര്യത്തില്‍ തീരുമാനം 6 മണിക്ക് ശേഷം

RA
തൃപ്തിദേശായി മടങ്ങുന്ന കാര്യത്തില്‍ തീരുമാനം 6 മണിക്ക് ശേഷം

കൊച്ചി: താന്‍ ശബരിമലയില്‍ പ്രവേശിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ആറ് മണിക്ക് ശേഷം തീരുമാനമുണ്ടാകുമെന്ന് തൃപ്തി ദേശായി. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വക്താവല്ലെന്നും സ്ത്രീകളുടെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും തൃപ്തി ദേശായി പറഞ്ഞു. തൃപ്തി ദേശായിയുടെ ശബരിമല ദർശനത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇന്ന് മടങ്ങിയാലും മണ്ഡലകാലത്ത് ശബരിമലയിലെത്തുമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് തൃപ്തി ദേശായി.

ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ നെടുമ്ബാശേരിയിലെത്തിയത്. അടുത്ത തവണ കൂടുതല്‍ തയാറെടുപ്പുകളോടെ ശബരിമല സന്ദര്‍ശനത്തിന് എത്താന്‍ തൃപ്തിയോടും സംഘത്തോടും പൊലീസ് നിര്‍ദേശിച്ചു. അതേസമയം വിമാനത്താവളത്തില്‍ തൃപ്തിയെ തടഞ്ഞ കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Viral News

Read more topics: sabarimala, tripthi deshayi, issue
English summary
sabarimala tripthi deshayi issue
topbanner

More News from this section

Subscribe by Email