Friday May 25th, 2018 - 10:41:am
topbanner

പ്ലസ് 2 വിദ്യാര്‍ഥിനിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചത് വസ്ത്രം വാഗ്ദാനം നല്‍കി

NewsDesk
പ്ലസ് 2 വിദ്യാര്‍ഥിനിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചത് വസ്ത്രം വാഗ്ദാനം നല്‍കി

കാസര്‍കോട്: കഴിഞ്ഞദിവസം അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് കായിക വസ്ത്രങ്ങള്‍ വാഗ്ദാനം ചെയ്താണെന്ന് പോലീസിന് മൊഴി.
ദളിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ആയിറ്റി മണിയനോടിയിലെ എള്ളേത്ത് കുഞ്ഞികൃഷ്ണ(50)നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായത്.
കായികതാരമായ പെണ്‍കുട്ടിയെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് കുഞ്ഞികൃഷ്ണന്‍ പീഡിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിലും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായി.
കുഞ്ഞികൃഷ്ണന്‍ ഒഴിഞ്ഞുമാറുമെന്ന സൂചന ലഭിച്ച പെണ്‍കുട്ടി ഇയാളുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് പോലീസിന് കൈമാറിയിട്ടുണ്ട്. അറസ്റ്റിലായതിന് പിന്നാലെ കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഡി.സി.സി പ്രസിഡന്റ് സി.കെ. ശ്രീധരന്‍ പുറത്താക്കിയതായി സംഘടനാ ചുമതലയുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എ.ഗോവിന്ദന്‍ നായര്‍ അറിയിച്ചു. ദളിത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇയാളെ പുറത്തിക്കിയിട്ടുണ്ട്.

English summary
trikaripur Congress Leader Held for Molestation

More News from this section

Subscribe by Email