Saturday July 20th, 2019 - 11:58:pm
topbanner
topbanner

ഡിസിസി പ്രസിഡന്റ് അപമാനിച്ചതായി ആദിവാസി യുവതിയുടെ പരാതി

NewsDesk
ഡിസിസി പ്രസിഡന്റ് അപമാനിച്ചതായി ആദിവാസി യുവതിയുടെ പരാതി

പാലക്കാട്: പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനെതിരെ പരാതിയുമായി ആദിവാസിയായ കോണ്‍ഗ്രസ് പ്രവര്‍ത്തക. മുന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന അഗളി ആനക്കട്ടി സ്വദേശിനി ബിന്ദുവാണ് അഗളി എ.എസ്.പിക്ക് പരാതി നല്‍കിയത്.

പല തവണ തന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും തന്നേപ്പറ്റി മോശമായി സംസാരിക്കുകയുടെ ചെയ്തതായാണ് എ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ആദിവാസിയായ തന്നെ മോശമായി പറഞ്ഞ ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനെതിരേ നടപടികള്‍ സ്വീകരിക്കണമെന്ന് ബിന്ദു പരാതിയില്‍ ആവശ്യപ്പെട്ടു.

ബിന്ദുവിന്റെ ഭര്‍ത്താവായ സന്തോഷ്‌കുമാര്‍ മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു. ഇദ്ദേഹവും  ഡി.സി.സി പ്രസിഡന്റും തമ്മില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

English summary
tribal woman complaint against palakkad dcc president
topbanner

More News from this section

Subscribe by Email